കാഞ്ഞങ്ങാട്: കേന്ദ്ര സര്‍വ്വകലാശാലയ്ക്കായി അനുവദിച്ച പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തിലെ പ്ളാണ്റ്റേഷന്‍ പ്രദേശങ്ങളിലും സമീപ സ്ഥലങ്ങളിലും വന്‍തോതില്‍ ഭൂമി കയ്യേറ്റം നടക്കുന്നതായി പരാതി. പെരിയ പ്ളാണ്റ്റേഷന്‍ കോര്പ്പറേഷന് അധീനതയിലുള്ള സ്ഥലത്തിന് സമീപത്തെ ഭൂപ്രദേശങ്ങളാണ് ഭൂമാഫിയകള്‍ കയ്യേറിയിരിക്കുന്നത്. കായകുളം, കുറ്റിയടുക്കം, ചാലിങ്കാല്‍, എണ്ണപ്പാറ കോളനി ചാലിങ്കാല്‍ മൊട്ട എന്നിവിടങ്ങളിലെ സര്‍ക്കാര്‍ സ്ഥലങ്ങളാണ് സ്വകാര്യ വ്യക്തികളും ഭൂമാഫിയ കയ്യേറുന്നത്. പെരിയയില്‍ കേന്ദ്ര സര്‍വ്വകലാശാല വരുമെന്ന് ഉറപ്പായതോടുകൂടിയാണ് ഭൂമി കയ്യേറ്റം വ്യാപകമായത്. സ്വകാര്യ വ്യക്തികളുടെ വിലയ്ക്കു വാങ്ങിയ ഭൂമിക്കൊപ്പം സര്‍ക്കാര്‍ ഭൂമിയും ഇരട്ടി വിലയ്ക്ക് വില്‍ക്കുക എന്ന തന്ത്രമാണ് ഇവരുടേത്. സര്‍ക്കാര്‍ ഭൂമി കൈയ്യേറി ചെങ്കല്‍ ക്വാറികള്‍ നിര്‍മ്മിച്ചുവരികയാണ്. ഇതിനെതിരെ നാട്ടുകാര്‍ അധികൃതര്‍ക്കെതിരെ പരാതി നല്‍കിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. ഭൂമാഫിയായും റവന്യൂ അധികൃതരും ഒത്തുകളിക്കുകയാണെന്ന ആക്ഷേപവും ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: