കാഞ്ഞങ്ങാട്: വിവാദമായ പള്ളിക്കരയിലെ മൊബൈല്‍ ടവര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കമ്പനി അധികൃതര്‍ നഗരസഭയ്‌ക്കെതിരെ നിയമ നടപടിക്കൊരുങ്ങുന്നു. പള്ളിക്കരയില്‍ ഗള്‍ഫിലെ ഇത്തിസലാത്ത് കമ്പനിയാണ് മൊബൈല്‍ ടവര്‍ നിര്‍മ്മിക്കുന്നത്. ജനസാന്ദ്രത ഏറെയുള്ള ഈ പ്രദേശത്ത് ടവര്‍ നിര്‍മിക്കുന്നതിനെതിരെ പ്രദേശവാസികള്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് രംഗത്തിറങ്ങിയതോടെ ടവര്‍ നിര്‍മാണം വിവാദമായി. ടവര്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കിയ നഗരസഭാ അധികൃതരുടെ നടപടിക്കെതിരെ പ്രക്ഷോഭവുമായി ജനങ്ങള്‍ രംഗത്തു വന്നു. ഇതിണ്റ്റെ അടിസ്ഥാനത്തില്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ കമ്പനി അധികൃതര്‍, വിവിധ രാഷ്‌ട്രീയ നേതാക്കള്‍ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയെങ്കിലും വ്യക്തമായ ഒരു തീരുമാനം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. സംഭവം സംഘര്‍ഷത്തിലെത്താന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയതോടെ നിര്‍മ്മാണ പ്രവര്‍ത്തനം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ നഗരസഭാ അധികൃതര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ൧൩നായിരുന്നു ഇതിണ്റ്റെ അവസാന സമയം. തുടര്‍ന്നും പ്രവര്‍ത്തി തുടങ്ങാനുള്ള സാഹചര്യം ഉണ്ടാക്കാത്ത സാഹചര്യത്തിലാണ് കമ്പനി നഗരസഭക്കെതിരെ നിയമ നടപടിക്കൊരുങ്ങുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനത്തിന് സഹായമൊരുക്കാന്‍ ഹൈക്കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നിയമത്തിണ്റ്റെ പിന്‍ബലത്തില്‍ പ്രവര്‍ത്തി തുടരാനാണ് കമ്പനി ഒരുങ്ങുന്നത്. എന്നാല്‍ യാതൊരു കാരണവശാലും ടവര്‍ നിര്‍മ്മാണം അനുവദിക്കില്ലെന്ന നിലപാടിലാണ് ആക്ഷന്‍ കമ്മിറ്റി. പ്രശ്നം വീണ്ടുമൊരു ഏറ്റുമുട്ടലിന് വഴിയൊരുക്കുന്ന നിലയാണ്. അതേ സമയം പ്രശ്നത്തില്‍ നിന്നും സിപിഎം നേതാക്കളുടെ ഒഴിഞ്ഞുമാറ്റം ദുരൂഹത ഉയര്‍ത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: