Categories: Samskriti

കനകധാരാ സഹസ്രനാമസ്തോത്രം

Published by

മഹാരോഗക്ലേശമൗഢ്യ ദുഃഖദാരിദ്രനാശിനീ

മഹാമോഹക്രോധലോഭമദമാത്സര്യപാടിനീ

മഹാരോഗക്ലേശമൗഢ്യദുഃഖദാരിദ്രനാശിനീ- മഹാ-രോഗ-ക്ലേശ-മൗഢ്യ-ദുഃഖ-നാശിനീ. വലിയ രോഗം,മഹാക്ലേശം,കടുത്ത മൗഢ്യം,കഠിനമായ ദുഃഖം,തീവ്രമായ ദാരിദ്ര്യം എന്നിവയെ നശിപ്പിക്കുന്നവള്‍. ജീവിതത്തില്‍ മനുഷ്യനു നേരിടേണ്ടിവരുന്ന എല്ലാദുരിതങ്ങളെയും നശിപ്പിക്കുന്നവള്‍ എന്ന്‌ സംഗ്രഹിക്കാം.

മഹാമോഹക്രോധലോഭമദമാത്സര്യപാടിനീ- മഹാ-മോഹ-ക്രോധ- ലോഭ-മദ-മാത്സര്യ-പാടിനീ. തീവ്രമായ മോഹം,ക്രോധം, ലോഭം,മദം,മാത്സര്യം തുടങ്ങിയവയെ നശിപ്പിക്കുന്നവള്‍. മുന്‍നാമത്തില്‍ പറഞ്ഞ ദുരിതങ്ങള്‍ക്ക്‌ കാരണമായ മനോഭാവങ്ങളില്‍ ചിലതാണ്‌ പറഞ്ഞത്‌. മോഹം- ആഗ്രഹം, തെറ്റായ ധാരണ; ക്രോധം-വെറുപ്പ്‌,ഹിംസിക്കാന്‍ തോന്നുന്ന വെറുപ്പ്‌, മദം- അഹങ്കാരം,മാത്സര്യം-മത്സരത്തില്‍ നിന്നുണ്ടാകുന്ന വെറുപ്പും പകയും അസൂയയും. ഈ രാഗങ്ങളെ പാടനം ചെയ്യുന്നവളായി ദേവിയെ നാമം സ്തുതിക്കുന്നു. ദുഃഖവും ദുഃഖകാരണവും നശിപ്പിച്ച്‌ ഭക്തര്‍ക്ക്‌ സുഖവും തൃപ്തിയും സാമാധനവും നല്‍കുന്നവള്‍. കനകധാരാമന്ത്രത്തിന്റെ ഫലശ്രുതിയായി ഈ ശ്ലോകത്തെ കണക്കാക്കാം. മന്ത്രത്തിലെ പന്ത്രണ്ടാമത്തെ മന്ത്രാക്ഷരമായ’ മ’ കൊണ്ടാണ്‌ ഈ ശ്ലോകം ആരംഭിക്കുന്നത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by