തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജജ് വര്‍ദ്ധനക്ക് വിദഗ്ധ സമിതി ശുപാര്‍ശ നല്കി. മിനിമം ചാര്‍ജ്ജ് അഞ്ച് രൂപയാക്കണമെന്നാണ് ശുപാര്‍ശ. സമിതി മേയ് നാലിന് നല്കിയ റിപ്പോര്‍ട്ടിലാണ് ചാര്‍ജ് വര്‍ദ്ധന ശുപാര്‍ശ ചെയ്തിരിക്കുന്നത്.
ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. ഡീസല്‍ വില വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് ശുപാര്‍ശ പരിഗണിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നത്. ബുധനാഴ്ച ബസ് ഉടമകളുമായും സര്‍ക്കാര്‍ ചര്‍ച്ചയും നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: