Categories: World

നോര്‍വെ കൂട്ടക്കൊല: പൊതുവിചാരണ വേണമെന്ന് ബ്രെവിക്

Published by

ഓസ്‌ലോ: നോര്‍വെ കൂട്ടക്കൊലയില്‍ പൊതുവിചാരണ വേണമെന്ന് പ്രതി വലതുപക്ഷ തീവ്രവാദി ആന്‍ഡേഴ്സ് ബെഹ് റിങ് ബ്രെവിക്. ആന്‍ഡേഴ്സിന്റെ അഭിഭാഷകനാണ് ഇക്കാര്യമറിയിച്ചത്. കൊലപാതക ലക്ഷ്യം ജനങ്ങളെ അറിയിക്കുകയാണ് പൊതുവിചാരണ കൊണ്ടു ലക്ഷ്യമിടുന്നത്.

കോടതിയില്‍ ഹാജരാക്കുമ്പോള്‍ യൂനിഫോം ധരിക്കാന്‍ അനുവദിക്കണം. ഏതു തരം യൂനിഫോം ആണ് വേണ്ടതെന്ന് ബ്രെവിക്ക്‌ വ്യക്തമാക്കിയിട്ടില്ലെന്ന് അഭിഭാഷകന്‍ അറിയിച്ചു. പൊതുവിചാരണയ്‌ക്കു വിധേയനാക്കണമോയെന്ന് കോടതി തീരുമാനിക്കും.

രണ്ടു വര്‍ഷം മുമ്പ്‌ മുതല്‍ ആക്രമണത്തിന്‌ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണെന്ന്‌ ബ്രെവിക്ക്‌ വെളിപ്പെടുത്തിയതായി പോലീസ്‌ പറഞ്ഞു. ഓസ്‌ലോ ദ്വീപില്‍ ബ്രെവിക്ക്‌ നടത്തിയ വെടിവയ്‌പിലും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടത്തിയ ബോംബ്‌ സ്ഫോടനത്തിലും തൊണ്ണൂറ്റിമൂന്നോളം പേര്‍ മരിച്ചതായാണ്‌ റിപ്പോര്‍ട്ടുകള്‍.

ഭരണകക്ഷിയായ ലേബര്‍പാര്‍ട്ടിയുടെ യുവജനക്യാമ്പിലേക്ക്‌ പോലീസ്‌ ഓഫീസറുടെ വേഷത്തിലെത്തിയാണ്‌ ബ്രെവിക്ക്‌ വെടി ഉതിര്‍ത്തത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by