Categories: India

ഭൂമി തട്ടിപ്പ് : മുന്‍ ഡി.എം.കെ മന്ത്രി കീഴടങ്ങി

Published by

ചെന്നൈ: ഭൂമിത്തട്ടിപ്പ് കേസില്‍ തമിഴ്നാട് മുന്‍ മന്ത്രിയും ഡി.എം.കെ നേതാവുമായ വീര്യപാണ്ടി ആറുമുഖം കീഴടങ്ങി. സേലം പോലീസിന് മുമ്പാകെയാണ് കീഴടങ്ങിയത്. മദ്രാസ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്നാണിത്.

വീര്യപാണ്ടിയെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ജൂലായ് 27ന് സേലം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഇയാളെ ഹാജരാക്കും. കൃഷിമന്ത്രിയായിരുന്ന അറുമുഖം ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രണ്ടു കേസുകളില്‍ ഒന്നാം പ്രതിയാണ്‌.

ഒരു കോളനിയില്‍ നിന്ന്‌ 23 കുടുംബങ്ങളെ ഒഴിപ്പിക്കുകയും 85 കോടി രൂപയ്‌ക്ക്‌ ഭൂമി ഇടപാട്‌ നടത്തുകയും ചെയ്‌ത ഒരു കേസിലും പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട്‌ മറ്റൊരു കേസിലുമാണ്‌ അറുമുഖം പ്രതിയായത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by