കൊച്ചി: മുഖ്യമന്ത്രിയുമായുള്ള ഇന്നത്തെ ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ നേരത്തേ പ്രഖ്യാപിച്ച സമരവുമായി മുന്നോട്ട് പോകുമെന്ന് കെ.ജി.എം.ഒ.എ ഭാരവാഹികള്‍ അറിയിച്ചു. ചര്‍ച്ചയ്‌ക്ക് മുന്നോടിയായി കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഭാരവാഹികള്‍.
ഇന്ന് ഉച്ചയ്‌ക്ക് രണ്ടര മണിക്ക് എറണാകുളം ഗസ്റ്റ് ഹൗസില്‍ ഉച്ചയ്‌ക്ക് രണ്ടര മണിക്കാണ് ചര്‍ച്ച. ശമ്പള വര്‍ദ്ധനവ് ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.ജി.എം.ഒ.എ ഈ മാസം 30 മുതലാണ് അനിശ്ചിതകാല സമരം തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ചര്‍ച്ചയ്‌ക്ക് സന്നദ്ധനായത്.
കഴിഞ്ഞ കുറേക്കാലമായി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ഇനിയെങ്കിലും പരിഹരിക്കണമെന്നാണ് കെ.ജി.എം.ഒ.എയുടെ ആവശ്യം. നേരത്തെ ആരോഗ്യമന്ത്രിയുമായും മുഖ്യമന്ത്രിയുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: