താനെ: എണ്‍പതിനായിരം സിംകാര്‍ഡുകളുമായി (സബ്സ്ക്രൈബര്‍ ഐഡന്റിറ്റി മൊഡ്യൂള്‍) താനെ സ്വദേശി പിടിയിലായി. താനെയിലെ ഭിവാന്ന്ദി സ്വദേശിയായ അന്‍വര്‍ അന്‍സാരിയാണ് പോലീസ് പിടിയിലായത്.
അന്‍സാരിയുടെ വീട്ടില്‍ നിന്നാണ് സിം കാര്‍ഡുകള്‍ കണ്ടെടുത്തത്. അനധികൃതമായി അന്താരാഷ്ട്ര കോള്‍ വിളിക്കാന്‍ സഹായിക്കുന്ന റാക്കറ്റില്‍ പെട്ടയാളാണ് ഇയാളെന്ന് സംശയമുണ്ട്. ഇയാളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: