ഈരാറ്റുപേട്ട: റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന അദ്ധ്യാപകണ്റ്റെ വാഹനം സീബ്രാലൈനിലെന്ന് ആരോപിച്ച് പോലീസ് അദ്ധ്യാപകനെ ൨മണിക്കൂറ്‍ സ്റ്റേഷനില്‍ തടഞ്ഞുവച്ചു. ഇന്നലെ രാവിലെ ൧൦.൩൦ഓടെ സെന്‍ട്രല്‍ ജംഗ്ഷനു സമീപം കാഞ്ഞിരപ്പള്ളി ബസ് സ്റ്റോപ്പിന് എതിര്‍വശത്ത് വാഹനം നിര്‍ത്തിയ അദ്ധ്യാപകനംയാണ് തടഞ്ഞുവച്ചത്. ൨ മണിക്കുറുകള്‍ക്കു ശേഷം ൨പേരുടെ ജാമ്യത്തിലാണ് വിട്ടയച്ചത്. ഗതാഗത നിയമങ്ങള്‍ക്ക് യാതൊരു പരിഗണനയും നല്‍കാതെ അനധികൃത പാര്‍ക്കിംഗും ലൈസന്‍സില്ലാത്ത ഡ്രൈവര്‍മാരും മതിയായ രേഖകളില്ലാത്ത വാഹനങ്ങളും അനവധിയുള്ള നഗരത്തില്‍ അനാവശ്യമായി ഈ അദ്ധ്യാപകനെമാത്രം സ്റ്റേഷനിലെത്തിച്ച് മണിക്കൂറുകള്‍ തടഞ്ഞുവച്ച പോലീസ് നടപടിയില്‍ ദുരൂഹതയുളളതായി അദ്ധ്യാപകര്‍ ആരോപിച്ചു. എന്നാല്‍ സീബ്രാലൈനില്‍ മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കുന്ന വിധത്തില്‍ വാഹനം പാര്‍ക്ക് ചെയ്തതിനി ഗതാഗതനിയമങ്ങള്‍ അനുശാസിക്കുന്ന കേസ് ചാര്‍ജ്ജ് ചെയ്യുകയാണ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. അനാവശ്യമായി തന്നെ പീഡിപ്പിച്ചുവെന്നാരോപിച്ച് അദ്ധ്യാപകന്‍ പോലീസ് മേധാവികള്‍ക്ക് പരാതി നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: