Categories: World

ശ്രീലങ്കയില്‍ വാശിയേറിയ പ്രാദേശിക തെരഞ്ഞെടുപ്പ്‌

Published by

കൊളംബോ: പഴയ യുദ്ധഭൂമിയായ വടക്കന്‍ പ്രവിശ്യയടക്കം ശ്രീലങ്കയുടെ പല ഭാഗങ്ങളിലും പ്രാദേശിക തെരഞ്ഞെടുപ്പുകള്‍ നടക്കുന്നു. 29 വര്‍ഷത്തില്‍ ആദ്യമായാണ്‌ ജനങ്ങള്‍ കൗണ്‍സിലര്‍മാരെ തെരഞ്ഞെടുക്കുന്നത്‌. കനത്ത സൈനിക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ള ജാഫ്നയില്‍ പല കടകളും അടച്ചിട്ടിരിക്കുകയാണ്‌. സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തിയതായി ആക്ഷേപമുള്ള പ്രദേശങ്ങളിലെ തെരഞ്ഞെടുപ്പ്‌ സര്‍ക്കാരിന്‌ തലവേദനയാവുമെന്നാണ്‌ കരുതുന്നതെന്ന്‌ വാര്‍ത്താലേഖകര്‍ അറിയിച്ചു. അനുരാധപുരത്ത്‌ തെരഞ്ഞെടുപ്പിന്‌ മണിക്കൂറുകള്‍ക്ക്‌ മുമ്പ്‌ ഒരു യുണൈറ്റഡ്‌ പീപ്പിള്‍സ്‌ ഫ്രീഡം അലയന്‍സ്‌ പ്രവര്‍ത്തകന്‍ എതിര്‍പാര്‍ട്ടിയുമായുള്ള സംഘട്ടനത്തില്‍ വധിക്കപ്പെട്ടിരുന്നു.

കിളിനൊച്ചി പ്രദേശത്ത്‌ തെരഞ്ഞെടുപ്പ്‌ സമാധാനപരമാണെന്നും രാവിലെതന്നെ തങ്ങളുടെ വോട്ട്‌ രേഖപ്പെടുത്താന്‍ സമ്മതിദായകര്‍ ബൂത്തുകളില്‍ ക്യൂ നില്‍ക്കുന്നതായും വാര്‍ത്താലേഖകര്‍ അറിയിച്ചു. ജാഫ്ന, കിളിനൊച്ചി, മുലൈതീവ്‌ എന്നീ സൈനിക സുരക്ഷാ മേഖലകളുള്‍പ്പെടുന്ന 65 സ്ഥലങ്ങളിലാണ്‌ തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. മെയ്‌ 2009 ന്‌ 25 വര്‍ഷം നീണ്ടുനിന്ന ആഭ്യന്തരകലാപം അവസാനിക്കുന്നതുവരെ ഇവിടം യുദ്ധക്കളമായിരുന്നു.

ശ്രീലങ്കയുടെ വടക്കന്‍ പ്രവിശ്യകളില്‍ പ്രസിഡന്റ്‌ മഹീന്ദ്ര രാജപക്സെ അത്ര പരിചിതനല്ലെന്ന്‌ വാര്‍ത്താലേഖകര്‍ ചൂണ്ടിക്കാട്ടി. മഹിന്ദയുടെ എതിരാളിയായ ജനറല്‍ ശരത്‌ ഫോണ്‍സെകക്കാണ്‌ അവിടെയുള്ളവരില്‍ അധികം പേരും വോട്ട്‌ രേഖപ്പെടുത്തിയത്‌. ഇപ്പോള്‍ ഭരണത്തിലുള്ള മുന്നണി ഭരണം തുടരുമെന്നുതന്നെ കരുതാവുന്നതാണ്‌. പൊതുമരാമത്ത്‌ പണികള്‍ നടപ്പിലാക്കിയും കഴിയാവുന്ന ഇടങ്ങളിലൊക്കെ സ്വന്തം പോസ്റ്റര്‍ പതിപ്പിച്ചും അവര്‍ നന്നായി പ്രചാരണം കൊഴുപ്പിക്കുന്നു. ഈ പ്രദേശത്ത്‌ സ്വാധീനമുള്ളത്‌ തമിഴ്‌ നാഷണല്‍ അലയന്‍സ്‌ പാര്‍ട്ടിയാണ്‌. തങ്ങളുടെ ആദ്യത്തെ യോഗം പട്ടാളക്കാര്‍ തകര്‍ത്തുവെന്ന്‌ പാര്‍ട്ടി വക്താവ്‌ എം.എ. സുമിന്തിരം പറഞ്ഞു.

ഇതിനിടെ ടിഎന്‍എ സ്ഥാനാര്‍ത്ഥിയുടെ വീട്ടുപടിക്കല്‍ ഒരു പട്ടിയുടെ ഛേദിക്കപ്പെട്ട തല പ്രത്യക്ഷപ്പെട്ടു. പലരുടേയും വാതിലില്‍ റീത്തുകളും വച്ചിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by