Categories: India

ഉത്തരവിറക്കാന്‍ സീമാതീതമായ അധികാരമുണ്ടെന്ന്‌ സുപ്രീംകോടതി

Published by

ന്യൂദല്‍ഹി: നീതിക്കുവേണ്ടിയുള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കാനുള്ള അധികാരം സീമാതീതമാണെന്ന്‌ സുപ്രീംകോടതി വ്യക്തമാക്കി. നീതിയുടെ താല്‍പര്യത്തിനുവേണ്ടി ഉത്തരവിറക്കാനുള്ള അസാധാരണമായ ഭരണഘടനാധികാരം ഉപയോഗിക്കുമ്പോള്‍ ആകാശമാണ്‌ കോടതിയുടെ അതിരെന്ന്‌ ജസ്റ്റിസുമാരായ ജെ.എം. പഞ്ചാല്‍, എച്ച്‌.എല്‍. ഗോഖലെ എന്നിവരടങ്ങുന്ന ബെഞ്ച്‌ ചൂണ്ടിക്കാട്ടി. നിയമം മറികടന്നുപോലും കോടതിക്ക്‌ ഈ അധികാരം പ്രയോഗിക്കാവുന്നതാണ്‌.

ഭാര്യയെ പീഡിപ്പിച്ചെന്ന കേസില്‍ പോലീസ്‌ ഓഫീസറായ എ. സുഭാഷ്‌ ബാബുവിനെതിരെയുള്ള ആരോപണം ശരിവെച്ചുകൊണ്ടാണ്‌ സുപ്രീംകോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്‌. ഒന്നാം ഭാര്യയുമായുള്ള വിവാഹം സാധുവായിരിക്കുമ്പോള്‍ രണ്ടാം ഭാര്യയുടെ പരാതി നിലനില്‍ക്കില്ലെന്ന്‌ വ്യക്തമാക്കി ആന്ധ്ര ഹൈക്കോടതി സുഭാഷ്ബാബുവിനെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനെതിരെ സമര്‍പ്പിക്കപ്പെട്ട അപ്പീലിലാണ്‌ സുപ്രീംകോടതി തങ്ങളുടെ അധികാരപരിധി വ്യക്തമാക്കിയത്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by