ഇസ്ലാമാബാദ്: ഉഭയകക്ഷി ബന്ധങ്ങള്‍ക്ക് മാര്ഗനിര്ദ്ദേശങ്ങളുണ്ടാക്കുകയാണ് തന്റെ ഇന്ത്യന്‍ ദൗത്യമെന്ന് പാക്കിസ്ഥാന് വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖര് പ്രസ്താവിച്ചു. ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുമായി ഏതാനും ദിവസങ്ങള്‍ക്കകം നടക്കുന്ന ചര്‍ച്ചകള്‍ക്ക് മുന്നോടിയായാണ് പാക് വിദേശകാര്യമന്ത്രിയുടെ അഭിപ്രായപ്രകടനം.
ഇന്ത്യ ഗൗരവമായ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നതാണ് ഇതിലെ അനുകൂല വശം. പാക്കിസ്ഥാനുമായി അനുരഞ്ജനത്തിന് ആ രാജ്യം തയ്യാറാണ്. വരാനിരിക്കുന്ന ചര്‍ച്ചകളില്‍ പ്രശ്നത്തിന്റെ കാരണം കണ്ടെത്താനാണ് പാക്കിസ്ഥാന് ശ്രമിക്കുക. പാക് ടിവിക്കനുവദിച്ച അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി. അനുരഞ്ജനത്തിനായി ഇന്ത്യയെ ക്ഷണിക്കാന്‍ കഴിഞ്ഞത് പാക്കിസ്ഥാന്റെ വിജയമാണ് ഉഭയകക്ഷി ബന്ധങ്ങളില്‍ ഭാവിയിലേക്കുള്ള മുന്‍ഗണന നിര്‍ണയിക്കുകയെന്നതാണ് ചര്‍ച്ചയുടെ ലക്ഷ്യം, ഖര് തുടര്‍ന്നു.
താന്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണയുമായി നടത്തുന്ന ചര്‍ച്ചകളില്‍ സെക്രട്ടറി തലത്തില്‍ നടന്ന സംഭാഷണങ്ങളുടെ പുരോഗതി വിലയിരുത്തും. 26-ന് ഇന്ത്യയിലെത്തുന്ന ഖര് 27-നാണ് വിദേശകാര്യമന്ത്രിയെ കാണുന്നത്. അയല്‍രാജ്യമായ അഫ്ഗാനിസ്ഥാന്, ഇന്ത്യ ഇവയുമായി സഹകരിച്ച് മേഖലയില്‍ സമാധാനം ഉറപ്പുവരുത്താനാണ് തങ്ങളുടെ ശ്രമമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
പാക്കിസ്ഥാനുവേണ്ടി അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന കാശ്മീര്‍ വിഘടനവാദി ഗുലാംനബി ഫയ് നിലവിലുള്ള സാഹചര്യങ്ങളില്‍ തന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുമെന്നവര് അറിയിച്ചു.
34 കാരിയായ ഖര് പാക്കിസ്ഥാനിലെ ആദ്യ വനിത വിദേശകാര്യമന്ത്രിയാണ്. അഫ്ഗാനിലെ സമാധാനം പാക്കിസ്ഥാന് നിര്‍ണായകമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. അഫ്ഗാനികള്‍ നേതൃത്വം നല്കുന്ന ഒരു സമാധാനശ്രമം അവിടെ ഉണ്ടായിക്കാണാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്, ഖര് തുടര്‍ന്നു.
അഫ്ഗാനിസ്ഥാനില്‍ വിദേശരാജ്യങ്ങളുടെ ഇടപെടല്‍ പ്രശ്നം വഷളാക്കുമെന്നാണ് മറ്റു രാജ്യങ്ങളുടെ അഭിപ്രായമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. അമേരിക്കന്‍-പാക്കിസ്ഥാന് ബന്ധങ്ങളില്‍ വ്യക്തതയുണ്ടാവണമെന്നും അവ്യക്തത മൂലമാണ് അമേരിക്കയുമായുള്ള ബന്ധത്തിന് ഊഷ്മളത കുറഞ്ഞതെന്നും അവര്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: