Categories: World

ഡയാനയുടെ മരണത്തെക്കുറിച്ച് വീണ്ടും അന്വേഷിക്കും

Published by

ലണ്ടന്‍: ഡയാനാ രാജകുമാരിയുടെ മരണത്തെ കുറിച്ച്‌ ഫ്രഞ്ച് കോടതി പുനരന്വേഷണം നടത്തും. ഡയാനയുടെ മരണത്തിനിടയാക്കിയ കാര്‍ അപകടത്തെ കുറിച്ചുള്ള ഏറ്റവും നിര്‍ണായകമായ തെളിവുകള്‍ ണ്ടു മുന്‍ ബ്രിട്ടീഷ്‌ പൊലീസ്‌ ഉദ്യോഗസ്ഥര്‍ മറച്ചുവച്ചതായി ആരോപണമുയര്‍ന്ന സാഹചര്യത്തിലാണിത്.

അപകട കാരണങ്ങളെക്കുറിച്ച് സംശയിക്കുന്ന രേഖകള്‍ മറച്ചു വച്ച സ്കോട്ട്‌ലണ്ട്‌ യാര്‍ഡ്‌ ചീഫ്‌ ലോര്‍ഡ്‌ കോണ്ടനെയും മുന്‍ മെട്രോപൊളിറ്റന്‍ അസി.കമ്മിഷണര്‍ ഡേവിഡ്‌ വീനസ്‌ എന്നിവരെ കോടതി ചോദ്യം ചെയ്യും. ഇവരെ ചോദ്യം ചെയ്യുന്നതിനാണ്‌ ഫ്രഞ്ച്‌ ജഡ്ജി ജെറാള്‍ഫ്‌ ഗാഡിയോ ഒരുങ്ങുന്നുവെന്ന് ഡെയ്‌ലി എക്‌പ്രസാണ് റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.

ഡയാനയ്‌ക്കൊപ്പം സുഹൃത്ത്‌ ദോദി അല്‍ ഫയദും അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഡയാനയുടെ മരണം കൊലപാതകമായിരുന്നോ എന്ന സംശയമാണ്‌ വെളിപ്പെടുത്തല്‍ മുന്നോട്ടുവെക്കുന്നതെന്ന് സൂചനയുണ്ട്‌. ഫ്രഞ്ച്‌ നിയമപ്രകാരം തെളിവുകള്‍ മറച്ചുവെക്കുന്നത്‌ മൂന്ന്‌ മുതല്‍ അഞ്ചുവരെ വര്‍ഷം കുറ്റം ലഭിക്കാവുന്ന ശിക്ഷയാണ്‌.

1997 ല്‍ ഡയാനയുടെ മരണത്തിനിടയാക്കിയ അപകടത്തെ കുറിച്ച്‌ ഡയാനയുടെ അഭിഭാഷകന്‍ ലോര്‍ഡ്‌ മിഷ്‌കോന്‍ തയ്യാറാക്കിയ കുറിപ്പായിരുന്നു തെളിവ്‌ . ഡയാനയെ ഇല്ലാതാക്കുന്നതിന്‌ വേണ്ടി വാഹനത്തിലുണ്ടാകുന്ന അപകടമോ. അതല്ലെങ്കില്‍ ബ്രേക്ക്‌ പൊട്ടിയോ മറ്റേതെങ്കിലും വഴിയിലൂടെയോ ശ്രമിക്കുമെന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്‌.

ഡയാന തന്റെ വീട്ടിലെ ജോലിക്കാരനായ ഒരാള്‍ക്ക്‌ അയച്ചുവെന്ന്‌ പറയപ്പെടുന്ന കത്തും ഈ തെളിവുകളിലുണ്ടെന്ന്‌ സൂചനയുണ്ട്‌. അതില്‍ തന്നെ കാറപകടത്തില്‍ വധിക്കാന്‍ ഭര്‍ത്താവ്‌ ശ്രമിക്കുമെന്ന സംശയം പ്രകടിപ്പിച്ചിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by