ശ്രീനഗര്‍: കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ രണ്ട് ആര്‍മി ജവാന്മാര് വീട്ടമ്മയെ തട്ടിക്കൊണ്ടു പോയി മാനഭംഗപ്പെടുത്തി. റുക്കയ ബാനൊ എന്ന സ്ത്രീയെയാണ് പുറത്തേക്ക് പോകാനായി വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ സൈനികര്‍ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തത്.
ജൂലൈ 19നു കുളിക്കാന്‍ പുറത്തേക്കു പോയ റുക്കയ രണ്ടു ദിവസം കഴിഞ്ഞ് 21നാണു തിരിച്ചെത്തിയതെന്നു ബന്ധുക്കള്‍ പറഞ്ഞു. ആര്‍മി ജവാന്മാര് തൊട്ടടുത്ത സങ്കേതത്തില്‍ വച്ചാണ് പീഡിപ്പിച്ചതെന്നു റുക്കയ മൊഴി നല്‍കിയിട്ടുണ്ട്. പ്രതികളുടെ പേരില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
സംസ്ഥാന ആഭ്യന്തരമന്ത്രി നസീര്‍ അസ്ലാം, ഡി.ജി.പി കുല്‍ദീപ് ഖോഡ എന്നിവര്‍ റുക്കയെ സന്ദര്‍ശിച്ചു. യുവതിയുടെ പരാതിയെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: