Categories: Kasargod

ബിഎംഎസ്‌ സ്ഥാപന ദിനം: കാസര്‍കോട്‌ വിപുലമായ പരിപാടികള്‍

Published by

കാസര്‍കോട്‌: ബിഎംഎസ്‌ 56-ാം വാര്‍ഷികം 23ന്‌ വിപുലമായി ആഘോഷിക്കും. മുരളീമുകുണ്ട്‌ ഓഡിറ്റോറിയത്തില്‍ രാവിലെ ആരംഭിക്കുന്ന പരിപാടിയില്‍ മുഴുവന്‍ തൊഴിലാളികളും പങ്കെടുക്കണമെന്ന്‌ ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു. അഴിമതിയുടെ നീരാളിപ്പിടുത്തത്തില്‍ ഞെരിയുന്ന മാതൃരാജ്യത്തെ രക്ഷിക്കാനുള്ള പോരാട്ടത്തിനു സമ്മേളനം രൂപം നല്‍കും. 2 ജിസ്പെക്ട്രം ഇടപാടില്‍ 1,76,000 കോടി രൂപയും കോമണ്‍വെല്‍ത്ത്‌ ഗെയിംസിണ്റ്റെ മറവില്‍ 27,000 കോടി രൂപയും കൊള്ളയടിച്ചത്‌ ഭരണക്കാരും അവരുടെ കൂട്ടാളികളുമാണെന്ന്‌ യോഗം ചൂണ്ടിക്കാട്ടി. 2൦൦൦ മുതല്‍ 2൦൦8 വരെ 4,80,000 കോടി രൂപ കള്ളപ്പണമായി വിദേശത്തേക്കു കടത്തുകയും ചെയ്തു. രാജ്യത്തുനിന്നു കടത്തിയ ഈ പണം സ്വിസ്‌ ബാങ്ക്‌ ഉള്‍പ്പെടെയുള്ള പണമിടപാടു കേന്ദ്രങ്ങളിലാണ്‌ നിക്ഷേപിച്ചിട്ടുള്ളത്‌. അവരുടെ പേരു വെളിപ്പെടുത്താനോ പണം തിരിച്ചുകൊണ്ടുവരാനോ ഭരണകൂടം നടപടിയെടുക്കുന്നില്ല. നേരത്തെ രാജ്യത്തു ഭീകരതയുണ്ടായിരുന്നതു കാശ്മീരിലായിരുന്നു. ഇന്നു നാടിണ്റ്റെ മുക്കിലും മൂലയിലും ഭീകര സംഘങ്ങള്‍ തമ്പടിച്ചിരിക്കുകയാണ്‌. രാജ്യത്തെ തൊഴില്‍ മേഖലയും കേന്ദ്രസര്‍ക്കാര്‍ തകര്‍ത്തിരിക്കുകയാണെന്ന്‌ യോഗം ചൂണ്ടിക്കാട്ടി. പി.മുരളീധരന്‍, വസന്ത, എ.കേശവ, എം.ബാബു, നാരായണന്‍, കെ.കമലാക്ഷ, വിശ്വനാഥ ഷെട്ടി പ്രസംഗിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts