ബളാംന്തോട്്: രാജപുരം വൈദ്യുതി സെക്ഷന്‍ ഓഫീസ് വിഭജിച്ച് ബളാംതോട് ആരംഭിച്ച വൈദ്യുതി ഓഫീസില്‍ ജീവനക്കാരില്ലാതെ ജനം ബുദ്ധിമുട്ടുന്നു. വര്‍ഷകാലം തുടങ്ങിയതു മുതല്‍ ഒളിച്ചുകളി തുടങ്ങിയ വൈദ്യുതി വിതരണം കൃത്യമായി പുനസ്ഥാപിക്കാനാകാതെ ജീവനക്കാര്‍ നെട്ടോട്ടമോടുകയാണ്. രാവും പകലും ഒരു പോലെ പണിയെടുത്താണ് പരാതികള്‍ പരിഹരിക്കുന്നത്. എന്നാല്‍ ഉടന്‍ തന്നെ പരാതികള്‍ പരഹരിക്കാന്‍ പറ്റാത്തതിനാല്‍ ജനം രോഷാകുലരാണ്. ബളാംന്തോട് ആരംഭിച്ച വൈദ്യുതി ഓഫീസിലേക്ക് രാജപുരം ഓഫീസിലെ ജീവനക്കാരെയല്ലാതെ പുതുതായി ആരെയും നിയമിച്ചിട്ടില്ല. ബളാംന്തോട് സെക്ഷന്‍ ഓഫീസില്‍ എല്ലാ വിഭാഗത്തിലേക്കും ജീവനക്കാരെയും നിയമിക്കേണ്ടതുണ്ട്. അസിസ്റ്റണ്റ്റ് എന്‍ജിനീയര്‍1, സബ് എന്‍ജിനീയര്‍-2, സീനിയര്‍ സൂപ്രണ്ട്-1, സീനിയര്‍ അസിസ്റ്റണ്റ്റ്-1, ലൈന്മാന് -8, വര്‍ക്കര്‍ -4, ഓവര്‍സിയര്‍ -5, മീറ്റര്‍റീഡര്‍, കാഷ്യര്‍-1 എന്നീ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. ഓഫീസ് ഉപയോഗത്തിനുള്ള കമ്പ്യൂട്ടറുകള്‍ വരെ രാജപുരം ഓഫീസിലേതാണ്. ഇതുമൂലം മലയോരമേഖലയിലെ രണ്ട് വൈദ്യുതി ഓഫീസുകളുടെയും പ്രവര്‍ത്തനം താറുമാറായിരിക്കുകയാണ്. ജനങ്ങള്‍ വളരെ പ്രതീക്ഷയര്‍പ്പിച്ചാണ് ബളാംന്തോട് സെക്ഷന്‍ ഓഫീസ് ആരംഭിച്ചതെങ്കിലും വൈദ്യുതി ഓഫീസുകളിലെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാര്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും സന്നദ്ധമായിട്ടില്ല. ജനരോഷം ഭയന്നാണ് ജീവനക്കാര്‍ ജോലി ചെയ്യുന്നത്. ജനങ്ങള്‍ സംഘടിച്ച് ഓഫീസില്‍ വരികയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്. ഇരിയയിലെ 53 കെ.വി.സബ്സ്റ്റേഷനില്‍ എപ്പോഴും തകരാറിലാണ്. അതുകൊണ്ട് വൈദ്യുതി വിതരണം മാവുങ്കാല്‍, മൈയിലാട്ടി സബ്സ്റ്റേഷനുകളെ ആശ്രയിച്ചാണ് നടക്കുന്നത്. ഇതും വൈദ്യുതി വിതരണം തടസ്സപ്പെടാന്‍ കാരണമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: