പത്തനംതിട്ട: ശബരിമല കാടുകളില്‍ വര്‍ഷങ്ങളായി അനധികൃതമായി താമസിച്ചുവരുന്ന പത്തംഗ സംഘത്തെ പോലീസ് പിടികൂടി. ബുധനാഴ്ച രാത്രി 11.30 മുതല്‍ പുലര്‍ച്ചെ 3.30 വരെ നടത്തിയ റെയിഡിലാണ് ഇവരെ പിടികൂടിയത്. ശബരിമലയില്‍ വ്യാജ മദ്യം, കഞ്ചാവ്, തുടങ്ങിയവ എത്തിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നവരാണ് ഇവരെന്ന് പോലീസ് പറയുന്നത്.
കന്യാകുമാരി ഇരുമ്പഴി വാണിയംകുടി അന്തോണി (75), റാന്നി പെരുനാട് മാമ്പാറ ആനന്ദഭവനില്‍ ശിവാനന്ദന് (58),തൈക്കാട്ട് കൈപ്പാട്ട്വിളാകം കൃഷ്ണന്‍നായര്‍ (56),തിരുവനന്തപുരം പള്ളിക്കല്‍ വടക്കേവിള വാക്കുളത്ത് ഗീതാനന്ദന് (55), ദേവികുളം പള്ളിവാസല്‍ ആനച്ചാല്‍ കുഴിപ്പള്ളില്‍ കാളിദാസന് (55), നെടുമങ്ങാട് വെള്ളനാട് നീരാഴി കൃഷ്ണന്‍കുട്ടി (53) ,തിരുവനന്തപുരം അരിയന്നൂര്‍ പൊക്കടിമേലേല് പുത്തന്‍വീട്ടില്‍ ഇരുട്ട് രാധാകൃഷ്ണന് എന്ന രാധാകൃഷ്ണന് (48), തിരുവനന്തപുരം അരിയന്നൂര്‍ കല്ലുമുറിയംകോട്ട് ഉരിയാണംകോട്ട് കോളനിയില്‍ തങ്കയ്യന് (46) തേനി ഗൂഡല്ലൂര്‍ സ്വദേശി ചന്ദ്രന് (46), കൊല്ലം കരുനാഗപ്പള്ളി പ്രയാര്‍ തെക്ക് കടവേലില്‍ ഹരിലാല്‍ (41) എന്നിവരാണ് പോലീസ് പിടിയിലായത്.
സന്നിധാനത്ത് പാണ്ടിത്താവളം, ഉരക്കുഴി, എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ താമസിച്ചിരുന്നത്. കാട്ടിലെ മൃഗങ്ങളെ ഇവര്‍ വേട്ടയാടിയിരുന്നതായും പോലീസ് പറയുന്നു. ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ പഞ്ചാപകേശന്‍ കിട്ടിയ രഹസ്യവിവരത്തെത്തുടര്‍ന്നാണ് ഇന്നലെ രാത്രി പരിശോധന നടത്തിയതെന്നാണ് വിവരം. പത്തനംതിട്ട ഡിവൈഎസ്പി രഘുവരന്‍നായര്‍, ക്രൈം ഡിറ്റാച്ച്മെനൃ ഡിവൈഎസ്പി എന്‍. ഭാസ്കരന്‍നായര്‍, പമ്പ സിഐ കെ.കുഞ്ഞുമോന്, എസ്ഐ എന്‍.കെ. ശശി നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: