കോട്ടയം: ജില്ലാ ആശുപത്രിയിലെ പ്രധാന ഓപ്പറേഷന്‍ തീയറ്റര്‍ എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ മുടക്കി നവീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. അണുബാധയെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന ഓപ്പറേഷന്‍ തീയറ്ററിണ്റ്റെ അണുബാധ നീക്കിയതിണ്റ്റെ ഫലം വരുന്ന മുറയ്‌ക്ക് അടുത്ത ദിവസം തുറക്കും. ഇതിനെത്തുടര്‍ന്ന് ഫാമിലി പ്ളാനിഗ് ഓപ്പറേഷന്‍ തീയറ്റര്‍ അറ്റകുറ്റപ്പണികളള്‍ നടത്തി സജ്ജമാക്കിയ ശേഷം മാത്രമായിരിക്കും പ്രധാന ഓപ്പറേഷന്‍ തീയറ്റര്‍ വീണ്ടും അടയ്‌ക്കുക. അതേസമയം ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി ജനങ്ങള്‍ക്ക് കൂടുതല്‍ മികച്ച സേവനം ലഭ്യമാക്കുന്നതിന് ജില്ലാപഞ്ചായത്ത് നടത്തുന്ന ശ്രമങ്ങളെ ഡിഎംഒയും ഒരുവിഭാഗം ആശുപത്രി ജീവനക്കാരും ചേര്‍ന്ന് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും വിമര്‍ശനമുയര്‍ന്നു. ഇതിണ്റ്റെ ഭാഗമായാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നതെന്നും ജില്ലാപഞ്ചായത്തംഗം ടി.കെ.സുരേഷ്കുമാര്‍ പറഞ്ഞു. മുമ്പ് സ്ഥലം എംഎല്‍എകൂടിയായ മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണണ്റ്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ അധികൃതര്‍ വീഴ്‌ച്ച വരുത്തിയതായും ആരോപണം ഉയര്‍ന്നു. വിവിധ വകുപ്പുകള്‍ പ്രേത്യേക യോഗങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇതും പാലിക്കപ്പെട്ടിട്ടില്ല. ജില്ലാ ആശുപത്രി ജില്ലാ പഞ്ചായത്തിണ്റ്റെ കീഴിലാണെങ്കിലും ആശുപത്രിയുടെ ഫാര്‍മസി ഡിഎംഒയുടെ നിയന്ത്രണത്തിലാണ്. നവജാത ശിശുക്കളുടെ പ്രതിരോധകുത്തിവെയ്‌പ്പിനുള്ള മരുന്നുകളും ജീവന്‍രക്ഷാ മരുന്നുകളും സൂക്ഷിച്ചിരിക്കുന്ന ഈ മുറി ചോര്‍ന്ന് വെള്ളക്കെട്ടായിരിക്കയാണ്. പരാതി നല്‍കിയിട്ടും ഡിഎംഒ നടപടി സ്വീകരിക്കുന്നില്ലെന്ന് ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സാലി ജോര്‍ജ് പറഞ്ഞു. സേഫ്റ്റി ടാങ്ക് ഇല്ലാത്ത കക്കൂസുകള്‍ അടച്ചുപൂട്ടാനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കുന്നതിന് ബന്ധപ്പെട്ടവരോട് യോഗം നിര്‍ദ്ദേശിച്ചു. ഇപ്പോള്‍ ഫാര്‍മസി പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് ഐസിയു പണിയുവാനും ഫാര്‍മസി പുതിയൊരു സ്ഥലത്തേയക്ക് മാറ്റി പണിയുന്നതിനും തീരുമാനിച്ചു. പേ വാര്‍ഡ് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് ൯ ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിക്കുന്നതിനും തീരുമാനമായി. യോഗത്തില്‍ ജോസ് കെ മാണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്റ്റ് രാധാ. വി നായര്‍, അംഗങ്ങളായ അഡ്വ. ഫില്‍സണ്‍ മാത്യൂസ്, നിര്‍മലാ ജിമ്മി, നഗരസഭാ വൈസ്ചെയര്‍പേഴ്സണ്‍ മായക്കുട്ടി ജോണ്‍, വി.കെ അനില്‍കുമാര്‍, ഡിഎംഒ ഡോ.ഐഷാഭായി, ആര്‍.എംഒ സൂസന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: