കാലിഫോര്‍ണിയ: ആപ്പിള്‍ കമ്പനിയുടെ ക്വാര്‍ട്ടര്‍ ഫലങ്ങള്‍ പുറത്തുവന്നു. റെക്കോഡ് വരുമാനമാണ് കമ്പനിക്ക് ഉണ്ടായത്. 20.34 മില്യണ്‍ ഐഫോണും 9.25 മില്യണ്‍ ഐപാഡുമാണു കമ്പനി വിറ്റത്. അവസാന പാദം 28.57 ബില്യണ്‍ ഡോളറിന്റെ വിറ്റുവരവാണ് കമ്പനിക്ക് ഉണ്ടായത്.
മുന്‍ വര്‍ഷം ഇതു 15.7 ബില്യണ്‍ ആയിരുന്നു. 82 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ലാഭത്തില്‍ 125 ശതമാനം വര്‍ധനയുണ്ടായി. ഈ വര്‍ഷത്തെ കമ്പനി ലാഭം 7.31 ബില്യണ്‍ ഡോളറാണ്. ഫലങ്ങള്‍ പുറത്തുവന്നതോടെ കമ്പനിയുടെ ഓഹരി വിലയില്‍ ആറു ശതമാനം വര്‍ധന രേഖപ്പെടുത്തി.
398 ഡോളറാണ് ഇപ്പോഴത്തെ ഓഹരി വില. ഐഫോണ്‍ വില്‍പ്പനയില്‍ 142 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി കമ്പനി അധികൃതര്‍. ഐപാഡില്‍ ഇതു 183 ശതമാനമാണ്. ചൈനയാണ് ആപ്പിളിന്റെ പ്രധാന വിപണി. ഇവിടെ 3.8 ബില്യണ്‍ ഡോളറിന്റെ വില്‍പ്പനയാണ് രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: