ബിഷ്ക്കി: തെക്കന്‍ കിര്‍ഗിസ്ഥാനില്‍ കനത്ത ഭൂചലനം അനുഭവപ്പെട്ടു. ഉസ്ബക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഭാഗത്തുള്ള മലനിരകള്‍ നിറഞ്ഞ ഭാഗത്താണ് ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 6.2 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ അത്യാഹിതങ്ങളോ അപകടങ്ങളൊ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പുലര്‍ച്ചെ 1.30ന് ഉണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് ആളുകള്‍ വീടുവിട്ടുറങ്ങി തെരുവിലാണ് രാത്രി കഴിഞ്ഞു കൂടിയത്. പല വിടുകളുടെയും ഭിത്തികളില്‍ വിള്ളലുകള്‍ വീണിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: