Categories: World

ന്യൂസ് ഒഫ് വേള്‍ഡിന്റെ മുന്‍ റിപ്പോര്‍ട്ടര്‍ മരിച്ച നിലയില്‍

Published by

ലണ്ടന്‍: റൂപര്‍ട്ട് മര്‍ഡോക്കിന്റെ ന്യൂസ് ഒഫ് ദ വേള്‍ഡ് മുന്‍ റിപ്പോര്‍ട്ടര്‍ സീന്‍ ഹോറെ മരിച്ച നിലയില് കണ്ടെത്തി‍. ലണ്ടനിലെ വസതിയിലാണ് നാല്‍പ്പത്തിയേഴുകാരനായ ഹോറെയുടെ മൃതദേഹം കണ്ടെത്തിയത്.

മുന്‍ എഡിറ്റര്‍ ആന്‍ഡി ക്ലൗസണിന്റെ കാലത്ത് ന്യൂസ് ഒഫ് ദ് വേള്‍ഡില്‍ വന്‍ തോതില്‍ ഫോണ്‍ചോര്‍ത്തല്‍ നടന്നെന്ന രഹസ്യം പുറത്തു വിട്ടത് ഹോറെയാണ്. മരണ കാരണം വ്യക്തമല്ല. എന്നാല്‍ മരണത്തില്‍ അസ്വാഭാവികതയില്ലെന്നു പോലീസ് പറഞ്ഞു.

2005 വരെ ദ് സണ്‍, ന്യൂസ് ഒഫ് ദ് വേള്‍ഡ് എന്നീ പത്രങ്ങളില്‍ ഹോറെ പ്രവര്‍ത്തിച്ചിരുന്നു. അമിത മദ്യപാനത്തെത്തുടര്‍ന്നു ഇദ്ദേഹം കുറച്ചു നാള്‍ മുന്‍പ് ചികിത്സയിലായിരുന്നു. ഈ മാസം ആദ്യമുണ്ടായ വാഹനാപകടത്തില്‍ ഹോറെയുടെ കാലിനു പരുക്കേറ്റിരുന്നു.

ഫോണ്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുന്‍പ് അറസ്റ്റിലായ ആന്‍ഡി കൗള്‍സണ്‍ പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു. തന്നെ ഫോണ്‍ ചോര്‍ത്താനായി ആന്‍ഡി കൗള്‍സണ്‍ പ്രേരിപ്പിക്കാറുണ്ടായിരുന്നുവെന്ന് കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഹോരെ വെളിപ്പെടുത്തിയിരുന്നു.

തെറ്റുതിരുത്തലിന്റെ ഭാഗമായാണ് ആന്‍ ഇക്കാര്യം വെളിപ്പെടുത്തിയതെന്നും ഹോരെ പിന്നീട് പറഞ്ഞിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by