കോട്ടയം: ശ്രീനാരായണ ജയന്തി കുമരകം മത്സരവള്ളം കളി സപ്തംബര്‍ 11ന് നടത്തും. ജലഘോഷയാത്ര ഭംഗിയായി നടത്തുവാനും ഈവര്‍ഷം മുതല്‍ വഞ്ചിപ്പാട്ട് മത്സരം നടത്തുവാനും ക്ളബ്ബ് പ്രസിഡണ്റ്റ് അഡ്വ.പി.ജി.പത്മനാഭണ്റ്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തീരുമാനിച്ചു.108മത് മത്സരവള്ളംകളിക്ക് 8ലക്ഷം രൂപയുടെ ബജററ് പാസ്സാക്കി. യോഗത്തില്‍ അഡ്വ.പി.ജി.പത്മനാഭന്(പ്രസിഡണ്റ്റ്), വി.എസ്.സുകേഷ്, സാല്‍വിന്‍ കൊടിയന്തറ, എം.കെ.വിദ്യാധരന്(വൈസ്പ്രസിഡണ്റ്റുമാര്), പി.എസ്.രഘു(ജനറല്‍സെക്രട്ടറി), എം.കെ.വാസവന്(ട്രഷറര്‍) അരുണ്‍ഷാജി(ഓഫീസ് സെക്രട്ടറി) എന്നിവരടങ്ങിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. എ.കെ.ജയപ്രകാശ്, വി.പി.അശോകന്, സാല്‍വിന്‍, കൊടിയന്ത്ര, എം.എന്‍.മുരളീധരന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: