ന്യൂദല്‍ഹി: ബീഹാര്‍ ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുശീല്‍കുമാര്‍ മോഡിയെ ധനമന്ത്രിമാരുടെ ഉന്നതാധികാര സമിതി അധ്യക്ഷനായി തെരഞ്ഞെടുത്തു. ഏകപക്ഷീയമായായിരുന്നു മോഡിയുടെ നിയമനമെന്ന് യോഗത്തിന് അധ്യക്ഷത വഹിച്ച ധനമന്ത്രി പ്രണാബ് മുഖര്‍ജി പറഞ്ഞു.
മുന്‍ അധ്യക്ഷന്‍ അസിംദാസ് ഗുപ്ത പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത്. രാജ്യത്ത് ഭാവിയില്‍ ചരക്കുസേവനനികുതി (ജിഎസ്ടി) ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ സമവായമുണ്ടാക്കുക എന്നതാകും മോഡിയുടെ ഏറ്റവും വലിയ വെല്ലുവിളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: