ന്യൂദല്‍ഹി: യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ് ഇന്ന് ഇന്ത്യയിലെത്തും. തീവ്രവാദം, അഫ്ഗാന്- പാക് മേഖലയിലെ പ്രശ്നങ്ങള്‍, പ്രതിരോധ ഇടപാടുകള്‍, വിദ്യാഭ്യാസം, വ്യാപാരം തുടങ്ങിയ മേഖലകളെക്കുറിച്ച് ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്യും.
20 പേരുടെ മരണത്തിനിടയാക്കിയ ജൂലൈ 13ലെ മുംബൈ ആക്രമണവും മുഖ്യ ചര്‍ച്ചാ വിഷയമാകും. ജൂലൈ 19നാണ് ഇരു രാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി ചര്‍ച്ച. 20ന് ഹിലരി ചെന്നൈ സന്ദര്‍ശിക്കും. പ്രധാനമന്ത്രി മന്മോഹന് സിങ്, ദേശീയ സുരക്ഷ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്, ലോക്സഭ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി മന്മോഹന് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്, ലോക്സഭയിലെ പ്രതിപക്ഷനേതാവ് സുഷമാ സ്വരാജ്, യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി എന്നിവരുമായും ഹില്ലരി കൂടിക്കാഴ്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: