കെയ്റോ: ഈജിപ്റ്റ് മുന്‍ പ്രസിഡന്റ് ഹോസ്നി മുബാറക്ക് ഗുരുതരാസ്ഥയിലാണന്ന് റിപ്പോര്‍ട്ടുകള്‍. പക്ഷാഘാതത്തെ തുടര്‍ന്ന് അദ്ദേഹം അബോധാവസ്ഥയിലാണെന്ന് മുബാറക്കിന്റെ അഭിഭാഷകന് വ്യക്തമാക്കി.
എന്നാല്‍ മുബാറക്കിന്റെ സ്ഥിതി മാറ്റമില്ലാതെ തുടരുകയാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും വിദഗ്ദ്ധ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. ഇക്കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഹൃദ്രോഗത്തെ തുടര്‍ന്ന് ഷറം അല്‍ഷെയ്ഖ് ആശുപത്രിയില്‍ ചികിത്സയിലാണ് മുബാറക്.
ഈജിപ്റ്റില്‍ ഭരണക്കൂടത്തിനെതിരെയുള്ള പ്രക്ഷോഭത്തെ തുടര്‍ന്ന് ഫെബ്രുവരി 11 ന് അധികാരത്തില്‍ നിന്നും പുറത്താകുകയയായിരുന്നു 83 കാരനായ മുബാറക്ക്. പതിനെട്ടുദിവസം തുടര്‍ന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്തവരെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ ഓഗസ്റ്റില്‍ വിചാരണ തുടങ്ങാനിക്കെയാണ് മുബാറക്ക് ആശുപത്രിയിലായത്.
എന്നാല്‍ നിയമനടപടികള്‍ തുടങ്ങാനിരിക്കെ മുബാറക്കിന്റെ അഭിഭാഷകന് കെട്ടിച്ചമയ്ക്കുന്നതാണ് അനാരോഗ്യാവസ്ഥ എന്ന് പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: