ലണ്ടന്‍: ഫോണ്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ന്യൂസ് ഒഫ് ദ വേള്‍ഡ് മുന്‍ മേധാവി റബേക്ക ബ്രൂക്സിനെ ജാമ്യത്തില്‍ വിട്ടു. അഴിമതിയിലും ഗൂഢാലോചനയിലും പങ്കാളിയായെന്ന സംശയത്തെത്തുടര്‍ന്ന് ഇന്നലെയാണു റബേക്കയെ അറസ്റ്റ് ചെയ്തത്.
ന്യൂസ് ഒഫ് ദ വേള്‍ഡ് റിപ്പോര്‍ട്ടര്‍മാര്‍ പൊലീസുകാര്‍ക്കു കൈക്കൂലി കൊടുത്ത് രഹസ്യം ചോര്ത്തിയിരുന്നെന്നാണ് ആരോപണം. രാഷ്ട്രീയക്കാരുടെയും ചലച്ചിത്ര-സ്പോര്‍ട്സ് താരങ്ങളുടെയും മരിച്ച സൈനികരുടെ കുടുംബാംഗങ്ങളുടെയും വരെ ഫോണ്‍ കോളുകള്‍ ചോര്‍ത്തിയതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന പത്താമത്തെ ആളാണു റബേക്ക. ന്യൂസ് ഒഫ് ദ വേള്‍ഡ് എഡിറ്ററായിരുന്ന ആന്‍ഡി കൗള്സണും നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇതേ കേസില്‍ മര്‍ഡോക്കിനും, പുത്രന് ജെയിംസിനും ന്യൂസ് ഇന്റര്‍നാഷണലിലെ നിരവധി എക്സിക്യൂട്ടീവുകള്‍ക്കും എതിരെ അന്വേഷണം നടക്കുകയാണ്.
ചൊവ്വാഴ്ച റബേക്ക ബിട്ടീഷ് പാര്‍ലമെന്റിന്റെ മീഡിയ കമ്മിറ്റി മുന്‍പാകെ ഹാജരാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: