മുംബൈ: മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുന്ന വിമാനങ്ങള്‍ തകര്‍ക്കാന്‍ ഭീകരര്‍ ലക്ഷ്യമിട്ടതായി റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്നു വിമാനത്താവളത്തിലെ സുരക്ഷ ശക്തമാക്കി.
രഹസ്യാന്വേഷണ വിഭാഗമാണു വാര്‍ത്ത പുറത്തുവിട്ടത്. മുംബൈ വിമാനത്താവളത്തില്‍ നിന്ന് ദുബായ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കു സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ തട്ടിയെടുത്തു തകര്‍ക്കാനുള്ള പദ്ധതികളാണ് ഭീകരര്‍ ആസൂത്രണം ചെയ്തത്.
ശക്തമായ സുരക്ഷ ഏര്‍പ്പെത്തിയ വിമാനത്താവളത്തില്‍ യാത്രക്കാരെ കര്‍ശനമായി നിരീക്ഷിക്കാന്‍ സി.ആര്.പിഎഫിനു നിര്‍ദേശം നല്കി. പാസ്പോര്ട്ടുകള് രണ്ടു പ്രാവശ്യം പരിശോധനയ്ക്കു വിധേയമാക്കാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: