എരുമേലി: തകരാറിലായി ഓടിവന്ന ബസിന്റെ തകരാറ് പരിഹരിക്കാതെ പിറ്റേദിവസം റൂട്ട് മാറ്റി ഓടിക്കാന്‍ ബസ് കൊടുത്തുവിട്ടു. ബസ് വഴിയില്‍ കുടുങ്ങിയതോടെ യാത്രക്കാര്‍ ദുരിതത്തിലുമായി. എരുമേലി കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെണ്റ്ററിലാണ് മെക്കാനിക്കല്‍ വിഭാഗത്തിണ്റ്റേതായി കടുത്ത അനാസ്ഥ ഉണ്ടായത്. കഴിഞ്ഞ ദിവസം എരുമേലി കളിയിക്കാവിള സര്‍വീസ് നടത്തിയിരുന്ന ബസാണ് ക്ളച്ച് തകരാറിലായതിനെത്തുടര്‍ന്ന് വര്‍ക്ക് ഷോപ്പില്‍ കയറ്റിയത്. തകരാറ് ബുക്കില്‍ എഴുതി കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബസിണ്റ്റെ തകരാറ് പരിഹരിക്കാതെ പിറ്റേദിവസം മറ്റൊരു റൂട്ടായ പാലക്കാട് സര്‍വീസ് നടത്താനായി കൊടുത്തുവിടുകയായിരുന്നു. എരുമേലിയില്‍ നിന്നും രാവിലെ ൮.൩൦ന് പുറപ്പെട്ട ബസ് മണിക്കൂറുകള്‍ക്കകം തൊടുപുഴക്ക് സമീപം വഴിയില്‍ കുടുങ്ങുകയായിരുന്നു. പതിനായിരം രൂപയിലധികം നിത്യവരുമാനമുള്ള കളിയിക്കാവിള ദീര്‍ഘദൂര സര്‍വ്വീസിന് നല്ല ബസുകള്‍ വേണമെന്നും, ബസിണ്റ്റെ തകരാര്‍ അടിയന്തിരമായി നന്നാക്കാനുമായാണ് തലേദിവസം ബസ് ഓടിച്ചിരുന്ന ഡ്രൈവര്‍ മെക്കാനിക്കല്‍ ബുക്കില്‍ എഴുതി കൊടുത്തത്. എന്നാല്‍ ബുക്ക് പരിശോധിച്ചിട്ടും ബസിണ്റ്റെ തകരാര്‍ പരിഹരിക്കാതെ പാലക്കാട് സര്‍വ്വീസിനായി പിറ്റേദിവസമെത്തിയ ജീവനക്കാര്‍ക്ക് തകരാറിലായ ബസ് കൊടുത്തുവിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: