മണര്‍കാട്: മണര്‍കാട് ഐരാറ്റുനടയ്ക്കു സമീപം സ്വകാര്യബസ്സുകള്‍ കൂട്ടിയിടിച്ച് 34 പേര്‍ക്ക് പരിക്ക്. കോട്ടയത്ത് നിന്നും പറത്താനത്തേക്ക് പോകുകയായിരുന്ന കെ.ടി.എസ് ബസും പാലായില്‍ നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന എവറസ്റ്റ് ബസ്സുമാണ് കൂട്ടിയിടിച്ചത്. അരമണിക്കൂറോളം സ്റ്റിയറിംഗിനും സീറ്റിനും ഇടയിലായി കുടുങ്ങി കിടന്ന കെ.ടി.എസ്. ബസിണ്റ്റെ ഡ്രൈവറെ മണര്‍കാട് പോലീസിണ്റ്റെ നേതൃത്വത്തില്‍ കട്ടറുപയോഗിച്ച് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അമിത വേഗതയിലെത്തിയ എവറസ്റ്റ് ബസ്സ് എതിരെ വന്ന ബസ്സുമായി നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. കെ.ടി.എസ് ബസ്സിണ്റ്റെ ഡ്രൈവര്‍ പാമ്പാടി ചിറക്കടത്ത് പി.ജെ.ജോണി(50)ണ്റ്റെ പരിക്ക് ഗുരുതരമാണ്. പരിക്ക് പറ്റിയ 26 പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 8 പേരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവ സ്ഥലത്ത് പാമ്പാടി സി.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും, കോട്ടയത്തു നിന്നും ഫയര്‍ഫോഴ്സിണ്റ്റെ രണ്ട് യൂണിറ്റും എത്തിയിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിണ്റ്റെ ഇടതുവശത്തേക്ക് ഇരു ബസുകളും തെന്നിമാറി. വലതുവശത്ത് 11 കെവി പോസ്റ്റുകള്‍ ഉണ്ടായിരുന്നു. ഇവിടേക്ക്് തെന്നിമാറിയിരുന്നെങ്കില്‍ വാന്‍ അപകടം ഉണ്ടാകുമായിരുന്നു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ രണ്ടു മണിക്കൂറോളം ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. അപകടം നടന്ന ഉടനെ എവറസ്റ്റ് ബസിലെ ജീവനക്കാര്‍ ഓടി രക്ഷപെട്ടു. കോത്തല സ്വദേശി റോസമ്മ, കട്ടപ്പന വേലായുധന് ഇടുക്കി വണ്ടന്മേട് രതീഷ്,ചിറക്കടവ് ബേബി, പനച്ചിക്കാട് ബിനാമ്മ, കോട്ടയം കഞ്ഞിക്കുഴി ഗോപി, ളാക്കാട്ടൂറ് മാത്യു, സുജാത, സുരേന്ദ്രന്, സിസ്റ്റര്‍ ട്രീസ മറിയ, രാജു, മകന് ലിബിന്, നെടുമാവ് സ്വദേശിനി ശോഭ, മക്കളായ ആര്യ, അഞ്ജു, മൂലേടം സ്വദേശിനി പ്രിയ, വടവാതൂറ്‍ ശശിധരന് ഷിജോ, കോത്തല സ്വദേശി പാപ്പന്, മാലം സ്വദേശി രാജു വര്‍ഗീസ്, രാധാകൃഷ്ണന് നായര്‍, പാമ്പാടി സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സ് ലിസി കൂരോപ്പട സ്വദേശിനി ലാലി, ഗോപാലകൃഷ്ണന്, പാമ്പാടി സ്വദേശി ജോര്‍ജ്,കാഞ്ഞിരപ്പള്ളി സുധന്, പനച്ചിക്കാട് ജോണ്‍, മാന്നാനം അജിത, ജില്ലാ ആശുപത്രി നഴ്സിംഗ് അസിസ്റ്റണ്റ്റ് രാധാമണി കുഴിമറ്റം സീത മണര്‍കാട് പി.,എം കുര്യന്, കാഞ്ഞിരപ്പള്ളി ഗോപി എന്നിവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: