Categories: World

ജപ്പാന്‍ ആണവ സഹകരണ ചര്‍ച്ചകള്‍ നിര്‍ത്തിവയ്‌ക്കുന്നു

Published by

ടോക്യോ: ഇന്ത്യ ഉള്‍പ്പെടെയുള്ള അഞ്ചു രാജ്യങ്ങളുമായുള്ള ആണവ സഹകരണ ചര്‍ച്ച നിര്‍ത്തിവയ്‌ക്കാന്‍ ജപ്പാന്‍ ആലോചിക്കുന്നു. മാര്‍ച്ചിലുണ്ടായ ഭൂകമ്പത്തെയും, സുനാമിയെയും തുടര്‍ന്ന്‌ ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയത്തിന്‌ കേടുപാട്‌ സംഭവച്ചതിനെ തുടര്‍ന്നാണിത്.

ഇന്ത്യയെ കൂടാതെ ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ടര്‍ക്കി, യു.എ.ഇ എന്നീ രാഷ്‌ട്രങ്ങളുമായാണ്‌ ജപ്പാന്റെ ആണവ സാങ്കേതിക വിദ്യകള്‍ വില്‍ക്കുന്നത്‌ സംബന്ധിച്ച്‌ ചര്‍ച്ചകള്‍ നടത്തിവന്നത്‌. സുനാമിയെ തുടര്‍ന്ന്‌ അന്നു മുതല്‍ ഈ ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിലച്ചുപോയി.

പ്രധാനമന്ത്രി നവാതോ കാനിന്റെ അറിവോ സമ്മതമോ ഇല്ലാതെ ഇനി ഈ രാജ്യങ്ങളുമായി ഉന്നതതലത്തില്‍ ചര്‍ച്ചകള്‍ നടത്തില്ലെന്ന സൂചനയും സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്നു. ഓഗസ്റ്റ്‌ മാസത്തിനൊടുവില്‍ ജപ്പാന്‍ പാര്‍ലമെന്റിന്റെ സമ്മേളനം അവസാനിക്കും. പുതിയ ഊര്‍ജ്ജ ഉറവിടങ്ങള്‍ കണ്ടെത്തുന്നതിനുള്ള ബില്‍ ഉള്‍പ്പെടെയുള്ള മൂന്ന്‌ പ്രധാന കാര്യങ്ങള്‍ ഈ സമ്മേളനത്തില്‍ പാസാക്കാനായാല്‍ സ്ഥാനമൊഴിയുമെന്ന്‌ നവാതോ കാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by