മുംബൈ: കൊങ്കണ്‍ പാതിയില്‍ മണ്ണിടിഞ്ഞ് വീണു ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. കൊങ്കണ്‍- മലബാര്‍, മംഗലാപുരം- ബംഗളൂരു പാതകളിലാണ് ഗതാഗതം തടസപ്പെട്ടത്. മംഗലാപുരം-ബംഗളൂരു പാതയില്‍ സകലേഷ് പുരിലാണു മണ്ണിടിഞ്ഞു വീണത്.
മംഗലാപുരം വഴി കണ്ണൂരിലേക്കുള്ള യശ്വന്ത്പുര്‍ എക്സ്പ്രസ് സകലേഷ് പുരില്‍ യാത്ര അവസാനിപ്പിച്ചു. കനത്ത മഴയെത്തുടര്‍ന്നാണ് സംരക്ഷണ ഭിത്തി തകര്‍ന്നത്. ലോക്മാന്യതിലക് – തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് (കുര്‍ള) കങ്കാവാലയിലും മത്സ്യഗന്ധ എക്സ്പ്രസ് വൈഭവവാഡിയിലും പിടിച്ചിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: