Categories: Kannur

ഇരിട്ടിയില്‍ പെണ്‍വാണിഭ-ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട ആറുപേര്‍ അറസ്റ്റില്‍

Published by

ഇരിട്ടിയില്‍ പെണ്‍വാണിഭ-ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട ആറുപേര്‍ അറസ്റ്റില്‍ഇരിട്ടി: ഇരിട്ടിയില്‍ വെച്ച്‌ ഇന്നലെ പെണ്‍വാണിഭം, സ്പിരിട്ട്‌ കടത്ത്‌, പിടിച്ചുപറി, സര്‍ക്കാര്‍ സ്ഥലത്തു നിന്നും മരം മുറിച്ചു കടത്തല്‍ എന്നിവയിലുള്‍പ്പെട്ട ക്വട്ടേഷന്‍ സംഘാംഗങ്ങളായ ആറുപേര്‍ അറസ്റ്റിലായി. മാനന്തവാടി പനവല്ലി വയപ്രത്ത്‌ ഹൗസില്‍ വി.എസ്‌.അനീഷ്‌(൩൨), പുതിയതെരു പനക്കട കുഞ്ഞിവളപ്പില്‍ ഹൗസില്‍ മനോജ്‌(൪൭), പുതിയതെരു പനങ്കാവ്‌ കൃഷ്ണവില്ലയില്‍ എന്‍.അജിത്‌ കുമാര്‍ എന്ന മുട്ടി അജി(൩൭), മട്ടന്നൂറ്‍ കല്ലേരിക്കര കോരമ്പേത്ത്‌ രഞ്ജിത്ത്‌ എന്ന കാട്ടി രഞ്ജിത്ത്‌, അഴീക്കോട്‌ ചക്കരപ്പാര വിരിപ്പുല്ലന്‍ ഹൗസില്‍ വി.പ്രശാന്ത്‌ എന്ന നെല്‍സണ്‍(൪൦), മലപ്പുറം ഒളവട്ടൂറ്‍ ഉളിക്കല്‍ വില്ലേജില്‍ വെള്ളിപ്പാത്ത്‌ ഹൗസില്‍ മൂസക്കുട്ടി(൪൮) എന്നിവരെയാണ്‌ ഇരിട്ടി സിഐ കെ.സുദര്‍ശന്‍, എസ്‌.ഐ കെ.സനല്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള എസ്‌.പിയുടെ സ്പെഷ്യല്‍ സ്ക്വാഡ്‌ പോലീസ്‌ സംഘം അറസ്റ്റ്‌ ചെയ്തത്‌. ആഴ്ചകള്‍ക്ക്‌ മുമ്പ്‌ ഫിനാന്‍ഷ്യല്‍ സ്ഥാപനത്തിണ്റ്റെ വായ്പാ ബാധ്യതയുള്ള ലോറി വിലക്കുവാങ്ങി അഡ്വാന്‍സ്‌ നല്‍കിയ ശേഷം കടത്തിക്കൊണ്ടുപോയി പൊളിച്ചുവിറ്റുവെന്ന വാഹന ഉടമയുടെ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ്‌ സംഘം പിടിയിലായത്‌. പുന്നാട്‌ സ്വദേശി വേലായുധണ്റ്റെ ഭാര്യ കനകലതയുടെ പേരിലുള്ള കെ.എല്‍.൦൪ സി൮൫൨൩ നമ്പര്‍ ലോറി വി.എസ്‌.അനീഷ്‌ ൪൦,൦൦൦ രൂപ അഡ്വാന്‍സ്‌ നല്‍കി വാങ്ങിക്കുകയായിരുന്നുവത്രെ. ലോറി പിന്നീട്‌ വളപട്ടണത്തു കൊണ്ടുപോയി പൊളിച്ചു വില്‍ക്കുകയായിരുന്നു. ഈ ലോറിയുടെ ടോപ്പ്‌ മറ്റൊരു ലോറിയില്‍ ഉപയോഗിച്ചത്‌ ശ്രദ്ധയില്‍പ്പെട്ട ശ്രീരാം ഫൈനാന്‍സിയേഴ്സ്‌ അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തില്‍ പൊളിച്ച ലോറിയുടെ ഭാഗങ്ങള്‍ പോലീസ്‌ കണ്ടെടുക്കുകയും ചെയ്തിരുന്നു. അന്വേഷണം തുടരുന്നതിനിടയിലാണ്‌ സംഘാംഗങ്ങള്‍ അറസ്റ്റിലായത്‌. മുട്ടി അജി, രഞ്ചിത്ത്‌ എന്നിവര്‍ നേരത്തെ തന്നെ പോലീസിണ്റ്റെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. നേരത്തെ പണം വാങ്ങി കൂലിത്തല്ലും മറ്റും നടത്തിയിരുന്ന സംഘം സമീപകാലത്തായി സ്പിരിട്ട്‌ കടത്ത്‌, പെണ്‍വാണിഭം, മരം കടത്ത്‌ എന്നിവയില്‍ ഏര്‍പ്പെട്ടുവരികയായിരുന്നുവത്രെ. അറസ്റ്റിലായ പ്രതികള്‍ക്കെതിരെ വിശ്വാസവഞ്ചന, കുറ്റകരമായ ഗൂഡാലോചന, ചതി, കളവ്‌ എന്നിവ ആരോപിച്ചാണ്‌ പോലീസ്‌ കേസെടുത്തിട്ടുള്ളത്‌.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by