ലഖ്നൗ: യു.പിയിലെ ലഖിംപൂര്‍ ഖേരി ഗ്രാമത്തില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ പെണ്‍കുട്ടികള്‍ക്ക് നേരെ നടക്കുന്ന എട്ടാമത്തെ മാനഭംഗ കേസാണിത്.
ക്രൂരമായ മര്‍ദ്ദനത്തിന് ശേഷം ഗ്രാമവാസികള്‍ നോക്കിനില്‍ക്കുമ്പോഴായിരുന്നു മുന്‍ എം.പിയുടെ അടുത്ത ബന്ധുവെന്ന് ആരോപിക്കപ്പെടുന്നയാളുടെ നേതൃത്വത്തില്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കൂട്ടമാനഭംഗത്തിനിരയാക്കിയത്. വയലിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയതിന് ശേഷമായിരുന്നു അതിക്രൂരമായി പീഡിപ്പിച്ചത്.
പെണ്‍കുട്ടിക്ക് സ്കൂളിലെ ഹെഡ്മാസ്റ്ററുമായി അടുപ്പമുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മാതാപിതാക്കള്‍ വീട്ടില്‍ കൊണ്ടുവന്ന പെണ്‍കുട്ടി രാത്രിയോടെ തൂങ്ങി മരിക്കുകയായിരുന്നു. വിവരമറിഞ്ഞിട്ടും ഏറെ വൈകിയാണ് പൊലീസ് നടപടിയെടുത്തതെന്ന് ആരോപണമുണ്ട്.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കാത്തിരിക്കുകയാണെന്നും എസ്.പി അമിത് ചന്ദ്ര പറഞ്ഞു. കഴിഞ്ഞ ജൂണ്‍ 12 നായിരുന്നു പതിനാലുവയസുകാരിയായ പെണ്‍കുട്ടി ലഖിംപൂര്‍ പൊലീസ് സ്റ്റേഷന് സമീപം പീഡനത്തിനിരയായ ശേഷം കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: