Categories: Kasargod

കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റ്‌; നഗരസഭ കുറുക്ക്‌ ‘ചികിത്സ’ തുടങ്ങി

Published by

കാഞ്ഞങ്ങാട്‌: കോട്ടച്ചേരി മത്സ്യ മാര്‍ക്കറ്റിലെ ശോചനീയാവസ്ഥക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ.ഇ.ഗംഗാധരന്‍ ഇടപെടുകയും മത്സ്യമാര്‍ക്കറ്റില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി നഗരസഭക്കെതിരെ സ്വമേധയാ കേസെടുക്കുകയും ചെയ്തതോടെ നഗരസഭാ ആരോഗ്യ വിഭാഗം കുറുക്ക്‌ ചികിത്സ തുടങ്ങി. കഴിഞ്ഞ ദിവസം ആരോഗ്യ വിഭാഗം സ്റ്റാണ്റ്റിംഗ്‌ കമ്മിറ്റി അടിയന്തരമായി യോഗം ചേര്‍ന്ന്‌ മത്സ്യ മാര്‍ക്കറ്റിലെ നിലവിലുള്ള അവസ്ഥയെ കുറിച്ച്‌ വിശദമായ ചര്‍ച്ച നടത്തുകയും ദുര്‍ഗന്ധം ഒഴിവാക്കാനും കൊതുകുകള്‍ പെറ്റുപെരുകാതിരിക്കാനും രോഗാണുക്കള്‍ പടരാതിരിക്കാനും കുമ്മായം തൂവാനാണ്‌ തീരുമാനിച്ചത്‌. കുമ്മായത്തിന്‌ ചില നിയന്ത്രണങ്ങള്‍ വരുത്താന്‍ അധികൃതര്‍ മറന്നില്ല. മൂന്ന്‌ ചാക്ക്‌ മാത്രം വിതറിയാല്‍ മതിയെന്നാണ്‌ നഗരസഭാ ശുചീകരണ വിഭാഗത്തിലെ തൊഴിലാളിക്ക്‌ ലഭിച്ച നിര്‍ദ്ദേശം. 1൦൦ ചാക്ക്‌ കുമ്മായം വിതറിയാലും കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റിലെ ദുര്‍ഗന്ധമോ കൊതുകുകള്‍ പെറ്റുപെരുകുന്നതോ ഒരു തരി പോലും തടയാന്‍ കഴിയില്ലെന്നിരിക്കെ ധൂര്‍ത്തിന്‌ പേരുകേട്ട നഗരസഭ മൂന്ന്‌ ചാക്ക്‌ കുമ്മായം വിതറി ഇരുട്ട്‌ കൊണ്ട്‌ ഓട്ടയടക്കുന്ന നിലയിലുള്ള നടപടിയാണ്‌ സ്വീകരിച്ചത്‌. അതിനിടെ മത്സ്യമാര്‍ക്കറ്റിലെ മൊത്ത വിതരണക്കാരെ കുടിയൊഴിപ്പിക്കാന്‍ ആരോഗ്യ വിഭാഗം നീക്കം തുടങ്ങി. മൊത്ത കച്ചവടം ആറങ്ങാടിയിലെ ഒഴിഞ്ഞ്‌ കിടക്കുന്ന മത്സ്യ മാര്‍ക്കറ്റ്‌ കെട്ടിടത്തിലേക്ക്‌ മാറ്റാനാണ്‌ ആരോഗ്യ വിഭാഗം സ്റ്റാണ്റ്റിംഗ്‌ കമ്മിറ്റിയുടെ ആലോചന. ആരോഗ്യ സ്റ്റാണ്റ്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ സുലൈഖ, അംഗങ്ങളായ ടി.റംസാന്‍, കൃഷ്ണന്‍, വിജയമുകുണ്ട്‌, ശോഭ, ഖദീജ ഹമീദ്‌, നഗരസഭ സെക്രട്ടറി സുരേന്ദ്രന്‍, ഹെല്‍ത്ത്‌ സൂപ്രണ്ട്‌ അലക്സ്‌ വര്‍ക്കി എന്നിവര്‍ കഴിഞ്ഞ ദിവസം ആറങ്ങാടിയിലെ മത്സ്യമാര്‍ക്കറ്റ്‌ സന്ദര്‍ശിച്ചിട്ടുണ്ട്‌. ഈ വിഷയം അടുത്ത കൗണ്‍സില്‍ യോഗം പരിഗണിക്കും. മലിനജലം സ്ഥലത്ത്‌ വെച്ച്‌ തന്നെ ശുദ്ധീകരിച്ച്‌ ഒഴുക്കി വിടുന്നതിനെ കുറിച്ചും യോഗം ചര്‍ച്ച നടത്തി. മത്സ്യമാര്‍ക്കറ്റില്‍ സ്ഥാപിച്ചുവെന്ന്്‌ പറയപ്പെടുന്ന ബയോഗ്യാസ്‌ പ്ളാണ്റ്റീനെ കുറിച്ച്‌ അധികൃതര്‍ ഒരക്ഷരവും ഉരിയാടുന്നില്ല. ലക്ഷങ്ങള്‍ ചിലവിട്ട്‌ നിര്‍മ്മിച്ചെന്ന്‌ അവകാശപ്പെടുന്ന ബയോഗ്യാസ്‌ പ്ളാണ്റ്റിണ്റ്റെ അവശിഷ്ടങ്ങളുടെ ഒരു പൊടിപോലും ഇവിടെ ഇല്ല. പ്ളാണ്റ്റിണ്റ്റെയും മത്സ്യമാര്‍ക്കറ്റിണ്റ്റെയും പേരില്‍ വാന്‍ അഴിമതി നടന്നുവെന്നും ആരോപണമുണ്ട്‌.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts