Categories: India

വോട്ടിന് കോഴ: അന്വേഷണത്തില്‍ സുപ്രീംകോടതിക്ക് അതൃപ്തി

Published by

ന്യൂദല്‍ഹി: വോട്ടിനു കോഴ കേസ് അന്വേഷണ പുരോഗതിയില്‍ സുപ്രീംകോടതി അതൃപ്തി അറിയിച്ചു. ദല്‍ഹി പൊലീസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിലാണ് കോടതി അതൃപ്തി അറിയിച്ചത്. പുതിയ അന്വേഷണ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്‌ക്കകം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

സംഭവം നടന്നിട്ടു രണ്ടു വര്‍ഷം പിന്നിട്ടു. എന്നാല്‍ കാര്യമായ അന്വേഷണം നടക്കുന്നില്ല. ആരോപണ വിധേയര്‍ ഇപ്പോഴും ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്നെന്നും കോടതി ചൂണ്ടിക്കാട്ടി. 2009ല്‍ വിശ്വാസ വോട്ടെടുപ്പില്‍ അനുകൂലമായി വോട്ട് ചെയ്യാന്‍ എം.പിമാര്‍ക്കു കോഴ നല്‍കിയെന്നായിരുന്നു ആരോപണം.

ഇന്ത്യ- യുഎസ് ആണവകരാറുമായി ബന്ധപ്പെട്ട വിശ്വാസ വോട്ടെടുപ്പിലാണ് സംഭവം. ഭരണകക്ഷിക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ കോഴ നല്‍കിയെന്നാണു പ്രതിപക്ഷം ആരോപണമുന്നയിച്ചത്. ഇതിനു തെളിവായി എം.പിമാര്‍ക്കു നല്‍കിയ കോഴപ്പണം പ്രതിപക്ഷം വോട്ടെടുപ്പു വേളയില്‍ ലോക്‍സഭയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by