ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ തീവ്രവാദികള്‍ ബന്ദിയാക്കിയ യുവതിയെ സൈന്യം മോചിപ്പിച്ചു. വീട്ടിലെ മറ്റു അംഗങ്ങള്‍ നേരത്തെ രക്ഷപ്പെട്ടിരുന്നു. നാലു തീവ്രവാദികളാ സംഭവത്തിനു പിന്നില്‍. വടക്കന്‍ കാശ്മീരിലെ കുപ്വാര ജില്ലിയില്‍ ലോലാബ് ഏരിയയിലാണു സംഭവം.
വീട്ടിനുള്ളില്‍ അഭയംതേടിയ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ലഷ്കറിന്റെ ഉന്നത കമാന്‍ഡര്‍ സംഘത്തിലുണ്ടെന്നാണ് സൂചന. ബന്ദിയെ മോചിപ്പിക്കാന്‍ സൈനിക നീക്കം നടത്തില്ലെന്ന് കാശ്മീര്‍ ഐ.ജി എസ്.എം. സഹായ് അറിയിച്ചിരുന്നു.
ശ്രീനഗറില്‍ നിന്നും 87 കിലോമീറ്റര്‍ അകലെ കുപ്വാര ജില്ലയില്‍ മൈദാനപൊര ഗ്രാമത്തിലാണ് ഭീകരര്‍ സ്ത്രീയെ ബന്ദിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: