Categories: Ernakulam

പറവൂര്‍ പീഡനക്കേസിലെ പ്രതിയായ ഡോക്ടര്‍ ദമാമില്‍ ജീവനൊടുക്കി

Published by

കൊച്ചി: പറവൂര്‍ പീഡനക്കേസില്‍ പ്രതിയായ ഡോക്ടര്‍ ദമാമില്‍ കടലില്‍ ചാടി ആത്മഹത്യ ചെയ്തു. ഈരാറ്റുപേട്ട സ്വദേശിയായ ഡോ. വിപിന്‍ സക്കറിയ ദമാമിലുണ്ടെന്ന്‌ വിവരം ലഭിച്ചതിനെത്തുടര്‍ന്ന്‌ ഡോക്ടറെ അറസ്റ്റ്‌ ചെയ്യാനുള്ള നടപടികള്‍ ക്രൈംബ്രാഞ്ച്‌ സ്വീകരിച്ചുവരികയായിരുന്നു. പറവൂര്‍ പീഡനക്കേസില്‍ പിടിക്കപ്പെടുമെന്നുറപ്പായപ്പോള്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ്‌ കരുതപ്പെടുന്നത്‌.

ജൂലൈ 7 മുതല്‍ ഇദ്ദേഹത്തെ ദമാമിലെ താമസസ്ഥലത്തുനിന്നും കാണാതായതാണ്‌. അടുത്ത ദിവസം സൗദി-ബഹറിന്‍ പാലത്തിനടയില്‍ അജ്ഞാതമൃതദേഹം കണ്ടെത്തിയിരുന്നു. ഇത്‌ ഡോ. വിപിന്‍ സക്കറിയയുടേതാണെന്ന്‌ കഴിഞ്ഞ ദിവസമാണ്‌ വ്യക്തമായത്‌.

2010 ഡിസംബറില്‍ മൈസൂരിലെ ഒരു ഫ്ലാറ്റില്‍ വെച്ച്‌ ഡോക്ടര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ്‌ അന്വേഷണ സംഘത്തിന്‌ കിട്ടിയ വിവരം. ആലപ്പുഴ സ്വദേശിയും മുമ്പ്‌ ലൂര്‍ദ്ദ്‌ ആശുപത്രിയില്‍ ഡോക്ടറുമായിരുന്ന ഡോ. ഹാരീസിനെക്കുറിച്ച്‌ പോലീസിന്‌ വ്യക്തമായ വിവരം ലഭിച്ചിരുന്നു. എന്നാല്‍ ഡോ. വിപിന്‍ സക്കറിയയെ കണ്ടെത്താന്‍ അന്വേഷണം നടക്കുന്നതിനിടയിലാണ്‌ ആത്മഹത്യ. ഇതിനിടെ കേസുമായി ബന്ധപ്പെട്ട്‌ ഡോ. ഹാരീസിനെ അറസ്റ്റ്‌ ചെയ്യാന്‍ ലോക്കല്‍ പോലീസ്‌ ശ്രമം നടത്തിയപ്പോള്‍ ഇത്‌ തടഞ്ഞത്‌ ഒരു ഐപിഎസ്‌ ഉദ്യോഗസ്ഥനാണെന്ന്‌ ആക്ഷേപമുയര്‍ന്നിട്ടുണ്ട്‌. പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡിവൈഎസ്പിയുടെ സ്വാധീനത്താലാണ്‌ അറസ്റ്റ്‌ ചെയ്യരുതെന്ന നിര്‍ദ്ദേശം നല്‍കിയതെന്നറിയുന്നു. ലൂര്‍ദ്ദ്‌ ആശുപത്രിയില്‍ ഡോക്ടറായിരിക്കുമ്പോഴാണ്‌ ആലപ്പുഴ സ്വദേശിയായ ഇയാള്‍ പച്ചാളത്തെ ഒരു ഫ്ലാറ്റില്‍വെച്ച്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ചതത്രെ. മറ്റൊരു ഡോക്ടറും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പറയപ്പെടുന്നു.

ഈ ഡോക്ടര്‍ പിന്നീട്‌ കൊടുങ്ങല്ലൂരിലെ ഒരു ആശുപത്രിയില്‍ പരയവര്‍ത്തിക്കുന്നുണ്ടെന്ന്‌ മനസ്സിലാക്കിയാണ്‌ പറവൂരിലെ അന്നത്തെ ഒരു എസ്‌ഐയുടെ നേതൃത്വത്തില്‍ അറസ്റ്റ്‌ ചെയ്യാന്‍ പുറപ്പെട്ടത്‌. ഡോ. ഹാരിസ്‌ ഇപ്പോള്‍ ലണ്ടനിലാണെന്ന്‌ പറയുന്നു. ഇയാളെ ഇന്റര്‍പോള്‍ സഹായത്തോടെ അറസ്റ്റ്‌ ചെയ്യാനാണ്‌ ശ്രമം നടത്തുന്നത്‌. ഇയാളുടെ ബന്ധുക്കളെ ഉപയോഗപ്പെടുത്തി നാട്ടിലേക്ക്‌ വന്ന്‌ കീഴടങ്ങാന്‍ ഉപദേശിച്ചെങ്കിലും നടന്നില്ല. ഇയാളെ പിടികൂടിയാല്‍ മാത്രമേ മറ്റ്‌ ഡോക്ടറും പോലീസ്‌ ഉദ്യോഗസ്ഥനും ആരാണെന്ന്‌ വ്യക്തമാകുകയുള്ളൂ

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by