രംഗിയ: ആസാമിലെ കാമപുര ജില്ലയില്‍ റെയില്‍ പാളത്തില്‍ ബോംബ് വച്ച് തകര്‍ത്തതിനെത്തുടര്‍ന്ന് ഗുവാഹതി- പുരി എക്‌സ്‌പ്രസ് പാളം തെറ്റിയ സംഭവവുമായി ബന്ധപ്പെട്ട് ആറ് ആദിവാസി പീപ്പീള്‍സ് ആര്‍മി പ്രവര്‍ത്തകരെ(എ.പി.എ) പോലീസ് അറസ്റ്റ് ചെയ്‌തു.
രണ്ട് പേരെ ബക്‌സ ജില്ലയിലെ മെനോക തേയിലത്തോട്ടത്തില്‍ നിന്നും മറ്റ് ആറുപേരെ കൊക്രജാര്‍ ജില്ലയിലെ ഗൊസായിഗാവില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. മാത്യൂസ് മരണ്ടി ,ആന്റണി ഓറാങ്ങ് എന്നിവരെയാണ് മെനോക തേയിലത്തോട്ടത്തില്‍നിന്നും അറസ്റ്റിലായത്. ഗൊസായി ഗാവില്‍നിന്നും കസ്റ്റഡിയിലെടുത്തവരെക്കുറിച്ചുളള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ജൂലൈ പത്തിനാണ് റെയില്‍ പാളത്തില്‍ ബോംബ് വച്ച് തകര്‍ത്തതിനെത്തുടര്‍ന്ന് ഗുവാഹതി-പുരി എക്‌സ്‌പ്രസിന്റെ ഏഴ് ബോഗികള്‍ പാളം തെറ്റിയത്. അപകടത്തില്‍ 93 പേര്‍ക്ക് പരിക്കേറ്റു. ഐ.ഇ.ഡി സ്ഫോടക വസ്‌തുക്കളാണ് ഉപയോഗിച്ചത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം എ.പി.എ ഏറ്റെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: