ലണ്ടന്‍: ന്യൂസ് ഓഫ് ദി വേള്‍ഡിന്റെ വിവാദ ടെലിഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പാര്‍ലമെന്റ് മാധ്യമരാക്ഷസന് റൂപര്‍ട്ട് മര്‍ഡോക്കിനെ വിളിച്ചുവരുത്തുന്നു. മര്‍ഡോക്കിനെ കൂടാതെ പുത്രന് ജെയിംസും പ്രസിദ്ധീകരണം അവസാനിപ്പിച്ച ന്യൂസ് ഓഫ് ദ വേള്‍ഡ് എഡിറ്റര്‍ റബേക്ക ബ്രൂക്ക്സും പാര്‍ലമെന്ററി കമ്മറ്റി മുമ്പാകെ അടുത്തയാഴ്ച ഹാജരാകണം. അമേരിക്കന്‍ പൗരനാകയാല്‍ മര്‍ഡോക്കിന് ഇത് ബാധകമാവുന്നില്ല.
മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള അടച്ചുപൂട്ടിയ ന്യൂസ് ഓഫ് ദ വേള്‍ഡ് 4000 കേസുകളില്‍ ടെലിഫോണ്‍ ചോര്‍ത്തിയതായി ആരോപണമുണ്ട്. ഇതുകൂടാതെ ടെലിഫോണ്‍ സന്ദേശങ്ങള്‍ ചോര്‍ത്താന്‍ പോലീസുകാര്‍ക്ക് കൈക്കൂലി നല്‍കാനും പത്രം തയ്യാറായതായി ആക്ഷേപങ്ങളുണ്ട്. ഫോണ്‍ ചോര്ത്തലിലുള്ള ജനങ്ങളുടെ ആശങ്ക മര്‍ഡോക്കും ബ്രിട്ടീഷ് ഭരണകൂടവും തമ്മിലുള്ള സുഹൃദ്ബന്ധത്തെ ഇതിനകം വഷളാക്കിയിട്ടുണ്ട്. വാള്‍സ്ട്രീറ്റ് ജേര്‍ണല്‍, ന്യൂയോര്‍ക്ക് പോസ്റ്റ്, ഫോക്സ് ബ്രോഡ്കാസ്റ്റിംഗ് മുതലായ മര്‍ഡോക്കിന്റെ അമേരിക്കയിലുള്ള മാധ്യമ സാമ്രാജ്യത്തിലും പുതിയ സംഭവവികാസങ്ങള്‍ അലോസരമുണ്ടാക്കിയിട്ടുണ്ട്. യുഎസ് സെനറ്ററും വ്യാപാരം, ശാസ്ത്രം, ഗതാഗതം എന്നീ കമ്മറ്റികളുടെ ചെയര്‍മാനുമായ ജോണ്‍ റോക്ക് ഫെല്ലര്‍ മര്‍ഡോക്കിന്റെ വാര്‍ത്താ കോര്പ്പറേഷന് അമേരിക്കന്‍ നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണമാവശ്യപ്പെട്ടിട്ടുണ്ട്.
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് ലണ്ടനില്‍ ഫോണ്‍ ചോര്‍ത്തിയതില്‍ ദുരന്തത്തിനിരയായ അമേരിക്കന്‍ പൗരന്മാരുടെ ഫോണുകളും ചോര്ത്തിയിട്ടുണ്ടെങ്കില് പ്രത്യാഘാതം ഗുരുരതമായിരിക്കുമെന്ന് റോക്ക് ഫെല്ലര്‍ മുന്നറിയിപ്പുനല്‍കി.
മര്‍ഡോക്കിനെതിരെ തിരിയാനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ നടപടി സംഭവത്തില്‍ തന്റെ വിശ്വാസ്യതക്കേറ്റ കുറവിനെ പരിഹരിക്കാനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: