ന്യൂദല്‍ഹി: മന്ത്രിസഭാ പുന:സംഘടനയില്‍ തനിക്ക് ലഭിച്ച കമ്പനികാര്യ വകുപ്പില്‍ താന്‍ തികച്ചും സന്തോഷവാനാണെന്ന് വീരപ്പ മൊയ്ലി. പുതിയ ചുമതലയില്‍ സന്തോഷവാനാണ്. പ്രധാനമന്ത്രി മന്മോഹന് സിങ്ങിനും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിക്കുമൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ അങ്ങേയറ്റം ചാരിതാര്‍ഥ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുതിയ വകുപ്പില്‍ ചുമതലയേറ്റ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വീരപ്പ മൊയ്ലി. എനിക്ക് പുതിയൊരു വകുപ്പ് നല്കിയെങ്കില്, മന്മോഹന് സിംഗിന്റെയും, സോണിയാ ഗാന്ധിയുടെയും മനസില്‍ ചില ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കണം. പരിഷ്കരണവാദിയാണ് താനെന്ന് അവര്‍ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.
നിയമമന്ത്രി സ്ഥാനത്തു നിന്നു തന്നെ മാറ്റിയതിനു പിന്നില്‍ ഗൂഢാലോചയുണ്ടെന്നു മൊയ്ലി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. മറ്റുള്ള മന്ത്രിമാരുടെ പാപങ്ങള്‍ക്ക് തന്നെ ബലിയാടാക്കിയെന്നും പുന:സംഘനടയ്ക്ക് മണിക്കൂറുകള്‍ക്ക് മുമ്പ് അദ്ദേഹം പറഞ്ഞിരുന്നു.
2009ലെ കമ്പനി നിയമം പാസാക്കിയെടുക്കുന്നതിനാകും പ്രഥമ പരിഗണന നല്‍കുക. ശീതകാല സമ്മേളനത്തില്‍ ബില്‍ പാസാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: