ജക്കാര്‍ത്ത: കിഴക്കന്‍ ജാവയില്‍ ട്രക്ക് വീട്ടിലേക്ക് ഇടിച്ചു കയറി 15 പേര് മരിച്ചു. നിരവധി പേര്‍ക്കു പരുക്കേറ്റു. ബൊജോനെഗൊറോ ജില്ലയിലാണ് സംഭവം. എല്ലാവരും സംഭവസ്ഥലത്തു മരിച്ചതായി പോലീസ് അറിയിച്ചു.
നിയന്ത്രണം വിട്ട ട്രക്ക് മറ്റൊരു വാഹനത്തിലിടിച്ച ശേഷമാണ് വീട്ടിലേക്ക് പാഞ്ഞുകയറിയത്. ബ്രേക്ക് തകരാറാണ് അപകടകാരണമെന്നു പോലീസ് അറിയിച്ചു. മതപരമായ ചടങ്ങു നടക്കുമ്പോഴാണ് വീട്ടിലേക്കു ട്രക്ക് പാഞ്ഞു കയറിയത്.
പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: