Categories: India

പാക്‌ സേനക്കുള്ള സഹായം യുഎസ്‌ നിര്‍ത്തിയത്‌ സ്വാഗതാര്‍ഹം: ഇന്ത്യ

Published by

ന്യൂദല്‍ഹി: പാക്കിസ്ഥാന്‍ സേനക്ക്‌ നല്‍കിവന്നിരുന്ന എട്ട്‌ കോടി ഡോളറിന്റെ സാമ്പത്തികസഹായം നിര്‍ത്തലാക്കിയ അമേരിക്കന്‍ നടപടിയെ ഇന്ത്യ സ്വാഗതം ചെയ്തു.

തികച്ചും സ്വാഗതാര്‍ഹമായ നടപടിയാണിതെന്നാണ്‌ ഇന്ത്യന്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണി അഭിപ്രായപ്പെട്ടത്‌. ഇതോടൊപ്പം സൈനികക്ഷേമത്തിനായി ലഭിക്കുന്ന ധനസഹായം ആയുധശേഷി വര്‍ധിപ്പിക്കാനായി ഉപയോഗിക്കുന്ന കീഴ്‌വഴക്കത്തിനാണ്‌ ഇതോടെ അന്ത്യമായിരിക്കുന്നതെന്നാണ്‌ വിദേശകാര്യമന്ത്രി എസ്‌.എം. കൃഷ്ണ അമേരിക്കന്‍ നടപടിയോട്‌ പ്രതികരിച്ചത്‌.

പാക്‌-അഫ്ഗാന്‍ അതിര്‍ത്തിയിലെ സൈന്യത്തിന്റെ ക്ഷേമത്തിനായാണ്‌ അമേരിക്ക സാമ്പത്തികസഹായം നല്‍കിയിരുന്നത്‌.

എന്നാല്‍ പാക്‌ സൈന്യവും ഭീകരരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെ സാധൂകരിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ അമേരിക്ക ഇത്‌ നിര്‍ത്തലാക്കുകയായിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by