കാബൂള്‍: അഫ്ഗാന് പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ അര്‍ദ്ധ സഹോദരന് അഹമ്മദ് ഖാലി കര്‍സായി അംഗരക്ഷകന്റെ വെടിയേറ്റ് കാണ്ഡഹാറിലെ വസതിയില്‍ മരിച്ചു.
അഹമ്മദ് വാലികര്‍ സാക് കാണ്ഡഹാര്‍ പ്രൊവിന്‍ഷ്യല്‍ കൗണ്‍സില്‍ പ്രസിഡന്റായിരുന്നു എന്നും വിവാദ രാഷ്ട്രീയക്കാരനായിരുന്ന അഹമ്മദ് ചഷ്ഠുണ് അവകാശങ്ങളുടെ സംരക്ഷകനായി അറിയപ്പെട്ടിരുന്നു. തന്റെ അനുയായികള്‍ക്ക് അഹമ്മദ് ജനനേതാവായിരുന്നു. വിമര്‍ശകര്‍ അദ്ദേഹത്തെ മയക്കുമരുന്നുമായി ബന്ധമുള്ള രണവീരനായി ചിത്രീകരിച്ചു.
ഇതിനുമുമ്പും അദ്ദേഹത്തിനുനേരെ ആക്രമണങ്ങളുണ്ടായിട്ടുണ്ട്. ഏറ്റവും ഒടുവിലത്തെ വധശ്രമം 2009 ല്‍ ആയിരുന്നു. അഫ്ഗാനിസ്ഥാനിലെ അമേരിക്കയുടേയും സഖ്യകക്ഷികളുടേയും മിത്രമായാണ് കര്‍സായിയെ കണക്കാക്കിയിരുന്നത്. കര്‍സായിയുടെ ദേഹം ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. സംഭവത്തില്‍ അഫ്ഗാനിസ്ഥാനിലെ അന്താരാഷ്ട്ര സേനാംഗങ്ങള്‍ ദുഃഖം പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: