മട്ടന്നൂറ്‍: മട്ടന്നൂരില്‍ അനുവദിച്ച നിര്‍ദ്ദിഷ്ട മുന്‍സിഫ് കോടതി പേരാവൂരില്‍ തുടങ്ങാന്‍ ബജറ്റില്‍ തുക ഉള്പ്പെടുത്തിപ്പിച്ച എംഎല്‍എ സണ്ണി ജോസഫിണ്റ്റെ നടപടി ഇരട്ടത്താപ്പാണെന്ന് മട്ടന്നൂറ്‍ മുന്‍സിഫ് കോടതി ആക്ഷന്‍ഫോറം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ൨൦൦൬ല്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം സംസ്ഥാനത്ത് അടിയന്തരമായി തുടങ്ങേണ്ട ൮ കോടതികളില്‍ ഒന്നാണ് മട്ടന്നൂറ്‍ കോടതി. മട്ടന്നൂരില്‍ കോടതി തുടങ്ങാന്‍ സാമ്പത്തിക പരാധീനത പറയുന്ന സര്‍ക്കാര്‍ പേരാവൂരില്‍ തുടങ്ങാന്‍ തുക വകയിരുത്തിയത് വിരോധാഭാസമാണെന്നും അവര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ പി.സി.ചാക്കോ, സി.കെ.ലോഹിതാക്ഷന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: