ഏറ്റൂമാനൂറ്‍: ടൗണില്‍ മോഷണം വ്യാപകമാകുന്നു. കഴിഞ്ഞ രാത്രിയില്‍ ഏറ്റൂമാനൂറ്‍ ക്ഷേത്രത്തിനടുത്തുള്ള ഗിഫ്റ്റ് സെണ്റ്ററാണ് അവസാനമായി കൊള്ളയടിക്കപ്പെട്ടത്. ജില്ലയില്‍ അടിക്കടിയുണ്ടാകുന്ന വ്യാപക മോഷണവും കൊള്ളയിലും ജനങ്ങള്‍ക്ക് കടുത്ത ആശങ്കയാണന്നാണ് അറിയുന്നത്. ഏറ്റൂമാനൂരില്‍ ക്ഷേത്രത്തിന് എം സി റോഡില്‍ പ്രവര്‍ത്തിക്കുന്ന ഗിഫ്റ്റ് സെണ്റ്ററിണ്റ്റെ പുറകുവശത്തെ ഷട്ടറിണ്റ്റെ പൂട്ട് തകര്‍ത്തിട്ടുണ്ട്. കൂടാതെ മുകളിലെ നിലയിലെ സ്റ്റെയര്‍ കേസിണ്റ്റെ വാതിലും കുത്തിത്തുറക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്. ഷോപ്പില്‍ നിന്ന് ഏതാനും മിക്സികള്‍ നഷ്ടപ്പെട്ടതായി ഉടമ പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: