Categories: Business

ഓണം വിപണന മേളകള്‍ 20 മുതല്‍

Published by

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണം വിപണന മേളകള്‍ ജൂലൈ ഇരുപതിന് ആരംഭിക്കുമെന്ന് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ അറിയിച്ചു. സെപ്തംബര്‍ ഏഴുവരെ 52 ദിവസം നീണ്ടു നില്‍ക്കുന്ന ഓണം വിപണന മേളകളില്‍ 24 ഇനം സാധനങ്ങള്‍ വില്‍ക്കും.

നിയോജമകമണ്ഡല ആസ്ഥാനങ്ങളിലാകും മേള സംഘടിപ്പിക്കുക. ഓണക്കാലത്തു ന്യായവിലയ്‌ക്ക് നിത്യോപയോഗ സാധനങ്ങള്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ വഴി വില്‍പ്പന നടത്തുമെന്നും സി.എന്‍. ബാലകൃഷ്ണന്‍ അറിയിച്ചു.

സഹകരണമേഖലുടെ സേവനം സാധാരണക്കാര്‍ക്കു കൂടുതല്‍ ലഭിക്കാന്‍ കര്‍മപരിപാടികള്‍ ആവിഷ്കരിക്കും. ഈ മാസം പത്തിന് ആരംഭിച്ച് സെപ്റ്റംബര്‍ ഏഴു വരെ 62 ദിവസത്തെ വിലക്കയറ്റ വിരുദ്ധ വിപണന മേളകളിലൂടെ 24 ഇനം സാധനങ്ങള്‍ വിതരണം ചെയ്യും. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും മേള ഉണ്ടായിരിക്കും.

ഓഗസ്റ്റ് ഒന്നു മുതല്‍ സെപ്റ്റംബര്‍ ഏഴുവരെ 3000 വിപണന കേന്ദ്രങ്ങളിലൂടെ 41 ദിവസം നീണ്ടുനില്‍ക്കുന്ന സഹകരണ റമദാന്‍- ഓണം വിപണിയില്‍ അരി ഉള്‍പ്പെടെ 31 ഇനം നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യും. ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള സഹകരണ സ്ഥാപനങ്ങളിലൂടെ വിതരണം ചെയ്യുന്ന സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts