ടൊറന്റോ: കനിഷ്ക വിമാന ദുരന്തത്തിനു കാനഡ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത നഷ്ടപരിഹാര തുക ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ നിരസിച്ചു. ദുരന്തത്തില്‍ മരിച്ചവരുടെ ഒരോ കുടുംബത്തിനും 24,000 ഡോളര്‍(10,86,480 രൂപ) വീതം നഷ്ടപരിഹാരമാണ് വാഗ്ദാനം ചെയ്തിരുന്നത്.
എന്നാല്‍ തുക തീരെ കുറഞ്ഞുപോയെന്നാണ് ബന്ധുക്കളുടെ പരാതി. ഇത് അപകടത്തില്‍ കൊല്ലപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവരെ അപമാനിക്കുന്നതിനു തുല്യമാണെന്നാണ് കുടുംബാംഗങ്ങള്‍ പ്രതികരിച്ചു. കാനഡ മുന്‍ ചീഫ് ജസ്റ്റിസ് ജോണ്‍ മേജര്‍ അധ്യക്ഷനായ എയര്‍ ഇന്ത്യ അന്വേഷണ കമ്മിഷന്റെ ശുപാര്‍ശയെ തുടര്‍ന്നാണു കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത്.
കാനഡയിലെ മോണ്‍ട്രിയോളില്‍നിന്ന് 329 പേരുമായി ലണ്ടന്‍ വഴി മുംബൈയ്ക്കു പുറപ്പെട്ട എയര്‍ ഇന്ത്യയുടെ കനിഷ്ക ജംബോ ജറ്റ് വിമാനം 1985 ജൂണ്‍ 23നാണ് ബോംബ് സ്ഫോടനത്തെത്തുടര്‍ന്ന് അയര്‍ലന്‍ഡ് തീരത്തിനടുത്ത് അറ്റ്ലാന്റിക്കില്‍ തകര്‍ന്നുവീണത്.
വിമാനത്തിലുണ്ടായിരുന്ന എല്ലാവരും ദുരന്തത്തില്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: