കൊച്ചി: സംസ്ഥാനത്തെ പെട്രൊള്‍ പമ്പുകളി ഒരു വിഭാഗം ഇന്ന് സൂചനാപണിമുടക്ക് നടത്തുകയാണ്. എണ്ണക്കമ്പനികളുടെ ചില നടപടികള്‍ മൂലമുണ്ടാകുന്ന നഷ്ടം നികത്താന്‍ പുതിയ ക്രമീകരണങ്ങള്‍ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്.
ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സിന്റെ നേതൃത്വത്തിലാണ് പെട്രോള്‍ പമ്പുകള്‍ പണിമുടക്കുന്നത്. അര്‍ദ്ധരാത്രി 12 മണിമുതലാണ് പണിമുടക്ക് ആരംഭിച്ചത്. എകദേശം രണ്ടായിരത്തോളം പമ്പുകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
ഡീലര്‍മാര്‍ക്കുള്ള കമ്മിഷന് എണ്ണ കമ്പനികള്‍ നല്‍കുന്നതിന് പകരം പൊതുജനങ്ങളില്‍ നിന്നും ഈടാക്കുകയാണെന്നും സംസ്ഥാനത്തെ താലൂക്ക് തലത്തില്‍ പുതുതായി അഞ്ഞൂറോളം പമ്പുകള്‍ തുടങ്ങാന്‍ ഓയില്‍ കമ്പനികള്‍ നിലവിലുള്ള മാനദണ്ഡങ്ങള്‍ ലംഘിക്കുകയാണെന്നും ഫെഡറേഷന് ആരോപിക്കുന്നു.
ലോ വോള്യം ഡീലേഴ്സിനെ സംരക്ഷിക്കുന്ന അപൂര്വ്വഛന്ദ റിപ്പോര്‍ട്ട് എത്രയും വേഗം പ്രാബല്യത്തിലാക്കണമെന്നും ആവശ്യമുയരുന്നു. ഓരോ ആയിരം ലിറ്ററിനും പത്ത് ലിറ്ററോളം ബാഷ്പീകരണത്തിലൂടെ നഷ്ടപ്പെടും. കൂടിയ ഉത്പന്ന വില നിലവില്‍ വന്നതിനാല്‍ ഇതിനുള്ള നഷ്ടം സഹിക്കേണ്ട കാര്യമില്ലെന്നും പരിഹാരം ഓയില്‍ക്കമ്പനികള്‍ കാണണെന്നും ഡീലര്‍മാര്‍ പറയുന്നു.
വിലയ്ക്ക് അനുസൃതമായി ന്യായമായ കമ്മിഷന് നല്‍കണമെന്നും ഫെഡറേഷന് ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: