തിരുവനന്തപുരം: സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ സ്വകാര്യ ആശുപത്രികളെ നിര്‍ബന്ധിച്ച് ചേര്‍ക്കില്ലെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ അറിയിച്ചു. എന്നാല്‍ ചികിത്സാ സഹായം നിഷേധിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷിബു ബേബി ജോണ്‍. സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി ബജറ്റില്‍ പറഞ്ഞ രാജീവ് ആരോഗ്യ പദ്ധതിക്ക് തടസമാകില്ലെന്നും മന്ത്രി പറഞ്ഞു. തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായവരുടെ മക്കളില്‍ മെരിറ്റ് അടിസ്ഥാനത്തില്‍ എന്‍ജിനീയറിംഗ്, മെഡിക്കല്‍ പ്രവേശനം നേടുന്നവര്‍ക്ക് ലാപ്ടോപ്പ് നല്‍കുമെന്നും മന്ത്രി ഷിബു ബേബിജോണ്‍ നിയമസഭയില്‍ പറഞ്ഞു.
അന്യസംസ്ഥാന തൊഴിലാളികളെ ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: