കൊടകര : മറ്റത്തൂര്‍ കുന്ന് കാവനാട് സെന്ററില്‍ സ്ഥാപിച്ചിരുന്ന ബിജെപിയുടെ കൊടിമരവും കൊടിയും കഴിഞ്ഞ രാത്രിയില്‍ സാമൂഹ്യ ദ്രോഹികള്‍ നശിപ്പിച്ചതായി പരാതി. കൊടിക്കാല് ഒടിക്കുകയും കൊടികള്‍ വലിച്ചുകീറി തീയിട്ടു നശിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പുകാലത്തും ഇത്തരത്തില്‍ കൊടികളും പ്രചരണ സാമഗ്രികളും നശിപ്പിക്കപ്പിക്കപ്പെട്ടു. സംഘര്‍ഷമുണ്ടാക്കി സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന സാമൂഹ്യ ദ്രോഹികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി കാവനാട് ബൂത്ത് കമ്മിറ്റി പ്രസിഡണ്ട് സുബ്രഹ്മണ്യന് വില്ലനശ്ശേരി കൊടകര പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: